ന്യൂഡല്‍ഹി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരായ പോക്സോ കേസിൽ ഡിസംബർ എട്ടുവരെ നടപടി സ്റ്റേ ചെയ്ത് ഡൽഹി ഹൈകോടതി. എഫ്.ഐ.ആര് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുബൈര്‍ സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. എട്ട് ആഴ്ചക്കുള്ളിൽ സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. ദേശീയ ബാലാവകാശ സംരക്ഷണ കമീഷെൻറ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ഛത്തിസ്ഗഢ് സ്വദേശിയ ജഗദീഷ് സിങ് എന്നയാളുടെ ട്വിറ്ററിലെ അധിക്ഷേപകരമായ കമൻറിന് മറുപടി പറഞ്ഞതിനാണ് സുബൈറിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സുന്ദരിയായ പേരക്കുട്ടിക്ക് നിങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ ആളുകളെ അപമാനിക്കുന്ന പാര്‍ട്ട് ടൈം ജോലി ചെയ്യുന്നയാളാണെന്ന കാര്യം അറിയുമോ? താങ്കളുടെ െപ്രാഫൈലിലുള്ള പേരക്കുട്ടിയുടെ ചിത്രം ഒഴിവാക്കണമെന്ന് ഞാൻ നിർദേശിക്കുന്നുവെന്നുമായിരുന്നു ജഗദീഷ് സിങ്ങിന് സുബൈർ നൽകിയ മറുപടി. പേരക്കുട്ടിയോടൊപ്പം ജഗദീഷ് നിൽക്കുന്ന ചിത്രവും സുബൈർ പങ്കുവെച്ചു.
ഇതിെൻറ പേരിലാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചൈനയിലെ തകർന്ന റോഡിെൻറ ചിത്രം മുംൈബയിലാണെന്ന തരത്തിൽ പ്രചരിപ്പിച്ച വാർത്ത ആൾട്ട് ന്യൂസ് കണ്ടെത്തി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.
ഇതിനിടയിലാണ് ജഗദീഷ് വിദ്വേഷ കമൻറ് ഇട്ടത്. എഫ്.ഐ.ആര് തനിക്ക് ലഭ്യമാക്കണമെന്നും അപമാനിച്ചതിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സുബൈര്‍ ഹരജിയില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.