കോടതി നടപടികളുടെ അനധികൃത റെക്കോഡിങ്ങും തത്സമയ സംപ്രേക്ഷണവും വിലക്കി ഡൽഹി ഹൈകോടതി

ന്യൂഡൽഹി: കോടതി നടപടികളുടെ അനധികൃത റെക്കോഡിങ്ങും തത്സമയ സംപ്രേക്ഷണവും കൈമാറുന്നതും വിലക്കി ഡൽഹി ഹൈകോടതി. 2023 ജനുവരി 13ന് ഗസ്റ്റ് വിജ്ഞാപനം ചെയ്ത നിയമപ്രകാരമാണ് കോടതി വിലക്കേർപ്പെടുത്തിയത്.

വ്യക്തികളോ സ്ഥാപനങ്ങളോ അനധികൃതമായി കോടതി നടപടികളുടെ സംപ്രേക്ഷണം പ്രചരിപ്പിക്കുകയോ പങ്കിടുകയോ ചെയ്യാൻ പാടില്ല. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും നിയമം ചൂണ്ടിക്കാട്ടി കോടതി വിശദീകരിച്ചു.

1957ലെ ഇന്ത്യൻ പകർപ്പവകാശ നിയമപ്രകാരം അനധികൃത റെക്കോഡിങ് ശിക്ഷാർഹമാണ്. എന്നാൽ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കും പരിശീലനങ്ങൾക്കും അംഗീകൃത റെക്കോഡിങ് പൂർണരൂപത്തിൽ പ്രചരിപ്പിക്കുന്നത് അനുവദനീയമാണ്. കോടതി നടപടികൾ റെക്കോഡ് ചെയ്യുന്നതും ശേഷം കോടതിയുടെ പക്കൽ തന്നെ സൂക്ഷിക്കുന്നതുമായ ഓഡിയോകളും വിഡിയോകളുമാണ് ആർകൈവൽ ടാറ്റ എന്നത് കൊണ്ട് അർഥമാക്കുന്നത്.

വിവാഹ തർക്കങ്ങൾ, ശിശു സംരക്ഷണം, ദത്തെടുക്കൽ, ബലാത്സംഗം, പോക്‌സോ കേസുകൾ, ജുവനൈൽ ജസ്റ്റിസ്, മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി, കുരിശ് വിസ്താരം ഉൾപ്പെടെയുള്ള തെളിവുകൾ രേഖപ്പെടുത്തുന്നത്, നീതിന്യായ വ്യവസ്ഥക്ക് വിരുദ്ധമായ കാര്യങ്ങൾ, ക്രമസമാധാന ലംഘനം, കക്ഷികളും അഭിഭാഷകരും തമ്മിലുള്ള പ്രതേക ആശയവിനിമയം തുടങ്ങിയവയാണ് നിയമത്തിൽ ഉൾപെടുന്നതായും കോടതി വ്യക്തമാക്കി.

കൂടുതൽ വ്യക്തതയും അംഗീകാരവും നീതിയുടെ സംരക്ഷണവും വ്യാപിക്കുന്നതിനു അനുയോജ്യമായ അടിസ്ഥാനഘടന ഇതുമായി ബന്ധപ്പെട്ട് കോടതി പ്രസിദ്ധീകരിച്ചിരുന്നു. ഈ നിയമങ്ങൾ 2023 ജനുവരി 13 ന് ഗസറ്റിൽ വിജ്ഞാപനം ചെയ്തിരുന്നു. വിജ്ഞാപനം ചെയ്ത നിയമങ്ങൾ ഡൽഹി ഹൈകോടതിക്കും അതിന് മേൽനോട്ട വഹിക്കുന്ന ട്രിബ്യുണലുകൾക്കുമാണ്.

Tags:    
News Summary - Delhi High Court Bans Unauthorized Recording and Live Broadcasting of Court Proceedings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.