ഡൽഹി കലാപ ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്‍റെ ജാമ്യാപേക്ഷ തള്ളി

ന്യൂഡൽഹി: പൗരത്വ സമരത്തിന്​ നേതൃത്വം നൽകിയതിന്‍റെ പേരിൽ​ ഡൽഹി പൊലീസ്​ കലാപ ഗൂഢാലോചനാ കേസിൽപ്പെടുത്തി യു.എ.പി.എ ചുമത്തിയ ജെ.എൻ.യു മുൻ വിദ്യാർഥിനേതാവ് ഉമർ ഖാലിദിന്‍റെ ജാമ്യാപേക്ഷ ഡൽഹി ഹൈകോടതി തള്ളി. ജസ്റ്റിസ് സിദ്ധാർഥ് മൃദുൽ, ജസ്റ്റിസ് രജനിഷ് ഭട്നാഗർട്ട് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ജ്യാമാപേക്ഷ തള്ളിയത്.

ഡൽഹി വംശഹത്യയിലേക്ക് നയിച്ച സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തി എന്നാരോപിച്ച് 2020 സെപ്റ്റംബർ 13നാണ് ഉമർഖാലിദിനെ അറസ്റ്റുചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്നും രാജ്യതലസ്ഥാനത്ത് കലാപം അഴിച്ചുവിടാൻ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു ആരോപണം. ഉമർഖാലിദിനെതിരെ യു.എ.പി.എയും ചുമത്തിയിട്ടുണ്ട്. യു.എ.പി.എയിലെ വകുപ്പുകൾക്ക് പുറമെ ആയുധനിയമത്തിലെ വകുപ്പുകൾ പ്രകാരവും കേസ് എടുത്തിട്ടുണ്ട്. നേരത്തെ, മാർച്ച് 24ന് വിചാരണ കോടതി ജാമ്യം നിഷേധിച്ചിരുന്നു.

ഡൽഹിയിലെ ജാമിഅയിലും വടക്കുകിഴക്കൻ ഡൽഹിയിലും പൗരത്വ ബില്ലിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും വ്യാപക പ്രതിഷേധം നടന്നിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിലും വംശഹത്യയിലും 53 പേർ മരിക്കുകയും 700ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.  

Tags:    
News Summary - Delhi High Court dismisses Umar Khalid's bail plea in 2020 riots case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.