ഉമർ അബ്ദുല്ലയും പായലും

പായലിന് ഒമർ അബ്ദുള്ള ഒന്നര ലക്ഷം രൂപ ജീവനാംശം നൽകണമെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ വേർപിരിഞ്ഞ ഭാര്യ പായലിന് പ്രതിമാസം ഒന്നര ലക്ഷം രൂപ ജീവനാംശം നൽകാൻ ഡൽഹി ഹൈക്കോടതി വ്യാഴാഴ്ച ഉത്തരവിട്ടു. ഇവരുടെ മകന്റെ വിദ്യാഭ്യാസത്തിന് പ്രതിമാസം 60,000 രൂപ നൽകണമെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ഉത്തരവിലുണ്ട്. വിചാരണ കോടതി ഉത്തരവിനെതിരെ പായൽ 2018ൽ സമർപ്പിച്ച ഹർജിയിലാണ് വിധി. പായലിന് പ്രതിമാസം 75,000 രൂപയും മകന് 18 വയസ്സ് തികയുന്നത് വരെ 25,000 രൂപയും ഇടക്കാല ജീവനാംശം നൽകാൻ വിചാരണക്കോടതി അനുവദിച്ചിരുന്നു. തുക അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി പായൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ദമ്പതികൾക്ക് സാഹിർ, സമീർ എന്നീ രണ്ടുകുട്ടികളാണുള്ളത്. 2009 മുതൽ 2015 വരെ കശ്മീർ മുഖ്യമന്ത്രിയായിരുന്നു ഉമർ അബ്ദുല്ല.  


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.