ന്യൂഡൽഹി: എ.ബി.വി.പി പ്രവർത്തകരുടെ മർദനത്തെതുടർന്ന് ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു)യിൽ നിന്ന് കാണാതായ നജീബ് അഹ്മദിെൻറ കേസിൽ സി.ബി.െഎക്ക് ഡൽഹി ഹൈകോടതിയുടെ രൂക്ഷവിമർശനം. കേസ് ഡൽഹി പൊലീസിൽ നിന്ന് കൈമാറിയത് തമാശക്കല്ലെന്ന് ചൊവ്വാഴ്ച സി.ബി.െഎ സമർപ്പിച്ച റിേപ്പാർട്ട് പരിഗണിക്കവെ കോടതി പറഞ്ഞു. പുതിയ അന്വേഷണ പുരോഗതി റിപ്പോർട്ടിൽ എന്ത് മാറ്റമാണുള്ളതെന്ന് ജസ്റ്റിസുമാരായ ജി.എസ്. സിസ്തനി, ചന്ദ്രശേഖർ എന്നിവരടങ്ങുന്ന ബെഞ്ച് ചോദിച്ചു.
ജൂലൈ 17ന് സി.ബി.െഎ ഡൽഹി ൈഹകോടതിയിൽ സമർപ്പിച്ച അേന്വഷണപുരോഗതിറിപ്പോർട്ട് ഒരു മാറ്റവുമില്ലാതെ ചൊവ്വാഴ്ചയും സമർപ്പിക്കുകയായിരുന്നു. മറ്റുള്ള ഹരജികൾ മാറ്റിവെച്ചാണ് ഇൗ കേസ് പരിഗണിച്ചിരിക്കുന്നത്. എന്നാൽ, ഹരജി പരിഗണിച്ചപ്പോൾ വെറും റിപ്പോർട്ട് സമർപ്പിക്കുക മാത്രമാണോ ഉണ്ടായത്? നജീബിെന കാണാതായ സമയത്ത് മർദിച്ചെന്ന് ആരോപണവിധേയരായവരെ ചോദ്യം ചെയ്തോ എന്നും കോടതി സി.ബി.െഎയോട് ചോദിച്ചു. സെപ്റ്റംബർ ആറിനുള്ളിൽ പുതിയ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും കോടതി സി.ബി.െഎയോട് ആവശ്യപ്പെട്ടു.
അന്വേഷണത്തിൽ പുരോഗതിയുണ്ട്. വിദ്യാർഥികളെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങൾ തൽസ്ഥിതി റിപ്പോർട്ടിൽ സമർപ്പിക്കാമെന്നും സി.ബി.െഎ കോടതിയെ അറിയിച്ചു. ഡൽഹി പൊലീസിെൻറ അന്വേഷണം എങ്ങുമെത്താത്തതിെനത്തുടർന്ന് നജീബിെൻറ മാതാവ് ഫാത്വിമ നഫീസ് ഡൽഹി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
േമയ് 16നാണ് സി.ബി.െഎക്ക് ഡൽഹി പൊലീസിൽ നിന്ന് അന്വേഷണം കൈമാറിയത്. നജീബ് അഹ്മദിെൻറ കേസിൽ സി.ബി.െഎ നിയമസംവിധാനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് സീകരിച്ചിരിക്കുന്നതെന്ന് എസ്.െഎ.ഒ ആരോപിച്ചു. മൂന്ന് മാസമായി സി.ബി.െഎ കേസ് ഏറ്റെടുത്തിട്ട്. ഡൽഹി പൊലീസും സി.ബി.െഎയും തമ്മിൽ ഒരു വ്യത്യാസവുമില്ല എന്നാണ് തെളിഞ്ഞിരിക്കുന്നത്. നജീബിെൻറ മാതാവിെൻറ നേതൃത്വത്തിൽ വ്യാഴാഴ്ച സി.ബി.െഎ ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്നും എസ്.െഎ.ഒ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.