ക്രൂരകൃത്യങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടാലും കുട്ടികളുടെ അവകാശങ്ങളില്‍ മാറ്റംവരുത്താന്‍ പാടില്ല –ഡല്‍ഹി ഹൈകോടതി

ന്യൂഡല്‍ഹി: ക്രൂരകൃത്യങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടാലും കുട്ടികളുടെ അവകാശങ്ങളില്‍ മാറ്റംവരുത്താന്‍ പാടില്ളെന്ന് ഡല്‍ഹി ഹൈകോടതി. കൊലപാതക കേസില്‍ പ്രതിയായ ബാലന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച സെഷന്‍സ് കോടതി വിധിയില്‍ ഹൈകോടതി നടുക്കം രേഖപ്പെടുത്തുകയും ബാലനെ കുറ്റമുക്തനാക്കുകയും ചെയ്തു.

ബാലന്‍ ഒമ്പതുവര്‍ഷം തടവുശിക്ഷക്ക് വിധേയനായിക്കഴിഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് നിയമത്തിനു കീഴില്‍ നല്‍കാവുന്ന പരമാവധി ശിക്ഷയിലും അധികമാണിത്. മറ്റ് കേസുകളിലൊന്നും അന്വേഷണം നേരിടുന്ന ആളല്ളെങ്കില്‍ പ്രതിയെ ഉടന്‍ മോചിപ്പിക്കണമെന്നും കോടതി വിധിച്ചു. തന്നെ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതി കോടതിയെ സമീപിച്ചത്.

കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ വിചാരണക്കോടതി ജഡ്ജിമാര്‍ക്ക് പരിശീലനം നല്‍കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് നിയമം പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്ക് അനുവദിക്കുന്ന അവകാശങ്ങളെക്കുറിച്ച് പൂര്‍ണമായി മറന്നുകൊണ്ടുള്ളതായി സെഷന്‍സ് കോടതി വിധിയെന്ന് കോടതി കുറ്റപ്പെടുത്തി.

ബാലനെ കുറ്റമുക്തനാക്കിയ ഉത്തരവിന്‍െറ പകര്‍പ്പ് കുട്ടിക്കുറ്റവാളികള്‍ക്കുള്ള നീതി സംബന്ധിച്ച് പഠനാനന്തര പരിശീലന കോഴ്സിന് രൂപം നല്‍കാനായി ഡല്‍ഹി ജുഡീഷല്‍ അക്കാദമി ഡയറക്ടര്‍ക്ക് അയക്കാനും ഹൈകോടതി രജിസ്ട്രിയോടാവശ്യപ്പെട്ടു. പുതിയ കോഴ്സിന്‍െറ രൂപരേഖ എല്ലാ ജില്ലാ ജഡ്ജിമാര്‍ക്കും അയക്കണമെന്നും ആവശ്യപ്പെട്ടു.

Tags:    
News Summary - delhi high court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.