ന്യൂഡൽഹി: കോവിഡ് വ്യാപനകേന്ദ്രമായി മാറി ഡൽഹിയിലെ സർക്കാർ, സ്വകാര്യ ആശുപത്രികൾ . അഞ്ചു മലയാളി നഴ്സുമാരടക്കം 100ലധികം ആരോഗ്യപ്രവർത്തകർക്ക് കഴിഞ്ഞ ദിവസങ്ങളിൽ ര ോഗം സ്ഥിരീകരിച്ചു. 300ലധികം ആരോഗ്യപ്രവർത്തകർക്ക് ഡൽഹിയിൽ രോഗം സ്ഥിരീകരിച ്ചിട്ടുണ്ട്. ആരോഗ്യ ഓഡിറ്റ് നടത്തുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു.
രോഹിണി ബാബ സ ാഹബ് ആശുപത്രിയിലെ ഏഴു ഡോക്ടർമാരും 11 നഴ്സിങ് ഓഫിസർമാരും ഉൾപ്പെടെ 29 ജീവനക്കാർക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ചക്കിടെ, പടപട്ഗഞ്ചിലെ മാക്സ് ആശുപത്രിയിലെ 33 പേർക്ക് രോഗം ബാധിച്ചു. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച മലയാളി നഴ്സുമാരിൽ അഞ്ചുപേർ മാക്സ് ആശുപത്രിയിലാണ്. ഇവിടെ ഇതുവരെ 15 മലയാളി നഴ്സുമാർക്കാണ് രോഗം ബാധിച്ചത്.
ഞായറാഴ്ച ജഗ്ജീവൻ റാം ആശുപത്രിയിലെ 44 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ ഒരാൾ മലയാളി നഴ്സാണ്. ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ 28 പേർക്കാണ് രോഗം. ഒരു ഗർഭിണിയടക്കം ഒമ്പതു പേർ മലയാളി നഴ്സുമാരാണ്. കൂടാതെ, ഡൽഹി പഞ്ചാബിബാഗിലെ മഹാരാജ അഗ്രസെൻ ആശുപത്രിയിലും മലയാളി നഴ്സുമാർ ഉൾപ്പെടെ നിരവധി പേർക്ക് രോഗമുണ്ട്.
സുരക്ഷ ഉപകരണങ്ങൾ ഇല്ലാതെയാണ് തങ്ങൾ കോവിഡ് വാർഡുകളിൽ ജോലിചെയ്യുന്നതെന്ന് മലയാളി നഴ്സുമാർ പറഞ്ഞു. ആദ്യ പരിശോധനയിൽ െനഗറ്റിവ് ആയാൽ പിന്നെ പരിശോധനയില്ലെന്ന് നഴ്സുമാർ ആരോപിച്ചു. ദുരിതം മാധ്യമങ്ങൾ വഴി പങ്കുവെക്കരുതെന്ന് ആരോഗ്യപ്രവർത്തകരോട് ഡൽഹി സർക്കാർ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.