കെ.എം.സി.സി പുതിയ ഭാരവാഹികളായ അഡ്വ. ഹാരിസ് ബീരാൻ, മുഹമ്മദ് ഹലീം, അജ്മൽ മുഫീദ്

ഡൽഹി കെ.എം.സി.സി സി.എച്ച് അനുസ്മരണം; കെ.എം.സി.സിക്ക് പുതിയ ഭാരവാഹികൾ

ന്യൂഡൽഹി: ഡൽഹി കെ.എം.സി.സി സംഘടിപ്പിച്ച സി. എച്ച് മുഹമ്മദ്‌ കോയ അനുസ്മരണ സദസ് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമർ ഉദ്ഘാടനം ചെയ്തു. ഡൽഹി കെ.എം.സി.സി പ്രസിഡന്റ്‌ അഡ്വ: ഹാരിസ് ബീരാൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ സി.പി സൈതലവി, ദ ഇന്ത്യൻ എക്സ്പ്രസ്സ്‌ ഡെപ്യൂട്ടി എഡിറ്റർ ലിസ് മാത്യു, സയ്യിദ് ഷഹീർ എന്നിവർ സംസാരിച്ചു. അഡ്വ:മർസൂഖ് ബാഫഖി സ്വാഗതവും, അജ്മൽ മുഫീദ് വരപ്പുറത്ത് നന്ദിയും പറഞ്ഞു.

കെ.എം.സി.സിക്ക് പുതിയ ഭാരവാഹികൾ

ന്യൂഡൽഹി : ഡൽഹി കെ.എം.സി.സി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മയൂർ വിഹാർ കേരള മുസ്‍ലിം വെൽഫെയർ അസോസിയേഷൻ ഹാളിൽ നടന്ന മുസ്‌ലിം ലീഗ് കേരള സംസ്ഥാന ഉപാധ്യക്ഷൻ സി. പി സൈതലവിയുടെ സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

പ്രസിഡന്റ്‌ : അഡ്വ. ഹാരിസ് ബീരാൻ, വൈസ് പ്രസിഡന്റുമാർ : അഡ്വ. മർസൂഖ് ബാഫഖി, അഡ്വ. അബ്ദുല്ല നസീഹ്, ജനറൽ സെക്രട്ടറി : കെ. കെ മുഹമ്മദ്‌ ഹലീം, സെക്രട്ടറിമാർ :അസ്ഹറുദ്ധീൻ.പി, അഫ്നിദ് ട്രഷറർ :അജ്മൽ മുഫീദ് വരപ്പുറത്ത്. എക്സിക്യൂട്ടീവ് അംഗങ്ങൾ : ഖാലിദ് റഹ്മാൻ, അബ്ദുല്ലക്കുട്ടി, യൂനുസ്, ഡോ. ഹിഷാം, അഫ്സൽ യൂസഫ്, ജാബിർ, അഹ്സൻ കൊറ്റങ്ങോടൻ, ഷുഹൈബ് ഹംസ, ഹാരിസ്, മൂസ, ഷർമിന, സുബീൻ, മുഹമ്മദ്‌ ജദീർ, നസീഫ് മുസ്തഫ, ഫിദ.

Tags:    
News Summary - Delhi KMCC CH Commemoration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.