ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ആന്‍റി കറപ്ഷൻ ബ്രാഞ്ചിന് പരാതി നൽകുമെന്ന് പുറത്താക്കപ്പെട്ട ജല വിഭവമന്ത്രി കപിൽ മിശ്ര. കെജ്രിവാൾ പണം വാങ്ങിയതിന്‍റെ തെളിവും ആന്‍റി കറപ്ഷൻ വിഭാഗത്തിന് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെജ്രിവാൾ നിയമവിരുദ്ധമായ പണം വാങ്ങുന്നതിന് താൻ സാക്ഷിയാണ്. കസേരയല്ല ജീവൻ പോയാലും മിണ്ടാതിരിക്കാൻ സാധ്യമല്ല. ലഫ്റ്റനൻറ് ഗവർണറെ നേരിൽ കണ്ട് വിവരങ്ങളെല്ലാം കൈമാറിയെന്നും മിശ്ര കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞദിവസമാണ് കപിൽ മിശ്ര കെജ്രിവാളിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഞായറാഴ്ച രാവിലെ ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജലിനെ നേരിൽ കണ്ട് ഇതേ ആരോപണമുന്നയിച്ച മിശ്ര വാർത്താസമ്മേളനം നടത്തിയാണ് ഇക്കാര്യം ആവർത്തിച്ചത്.
ആരോപണത്തിെൻറ അടിസ്ഥാനത്തിൽ കെജ്രിവാൾ രാജിവെക്കണമെന്ന ആവശ്യവുമായി ബി.ജെ.പിയും കോൺഗ്രസും രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.