കള്ളപ്പണം​ വെളുപ്പിക്കൽ: ഡൽഹിയിൽ അഭിഭാഷകൻ അറസ്​റ്റിൽ

ന്യൂഡൽഹി: കള്ളപ്പണം​ വെളുപ്പിച്ച കേസിൽ ഡൽഹിയിൽ അഭിഭാഷകനെ എൻഫോഴ്​സ്​​​െമൻറ്​ ഡയറക്​ടറേറ്റ്​ അറസ്​റ്റ്​ ചെയ്​തു. ഡൽഹിയിൽ പ്രാക്​ടീസ്​ ചെയ്യുന്ന അഡ്വ. രോഹിത്​ ഠണ്ടൻ ആണ്​ അറസ്​റ്റിലായത്​.

 നവംബറിൽ ​രോഹിതി​​െൻറ വീട്ടിലും ഒാഫീസിലും നടത്തിയ റെയ്​ഡിൽ കണക്കിൽപെടാത്ത 125 കോടി രൂപ പിടിച്ചെടുത്തിരുന്നു. ഇതിൽ 75 കോടി കള്ളപ്പണമായിരുന്നു. കൂടാതെ ഇൗ മാസം പത്തിന്​ ഒാഫീസിൽ നടത്തിയ റെയ്​ഡിൽ 14 കോടി രൂപയും കണ്ടെടുത്തു. ഇതിൽ 2 കോടി രൂപ പുതിയ 2000ത്തി​​െൻറ നോട്ടുകളായിരുന്നു.

വ്യാജ ബാങ്ക്​ അക്കൗണ്ട്​ ഉണ്ടാക്കിയതി​​െൻറ പേരിൽ ​കഴിഞ്ഞ ദിവസം അറസ്​റ്റിലായ കൊടക്​ മഹ​ീന്ദ്ര ബാങ്ക്​ മാനേജറിന്​ താൻ 50 കോടി നൽകിയതായും അഭിഭാഷകൻ മൊഴി നൽകിയിട്ടുണ്ട്​. നേര​​െത്ത അറസ്​റ്റിലായ കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരൻ പരസ് മാൾ ലോധിയുമായി ഠണ്ടന്​ ബന്ധമുണ്ടെന്നും അന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.

Tags:    
News Summary - Delhi Lawyer Rohit Tandon Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.