ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗത്തെ തുടർന്ന് ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഭാഗികമായി പിൻവലിച്ചു. 50 ശതമാനം ആളുകളുമായി തിയറ്ററുകൾക്കും റസ്റ്ററൻറുകൾക്കും ഇനി തുറക്കാം. വാരാന്ത്യ കർഫ്യൂവും ഒഴിവാക്കിയിട്ടുണ്ട്. മാർക്കറ്റുകളുടെ പ്രവർത്തനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണവും പിൻവലിച്ചു. അതേസമയം, സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായില്ല.
ലഫ്റ്റനൻറ് ഗവർണർ അനിൽ ബെയ്ജാലിെൻറ അധ്യക്ഷതയിൽ ചേർന്ന ഡൽഹി ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. വിവാഹങ്ങളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 50ൽ നിന്നും 200 ആക്കി ഉയർത്തിയിട്ടുണ്ട്. അതേസമയം, രാത്രി 10 മുതൽ രാവിലെ അഞ്ച് വരെയുള്ള കർഫ്യു നിയന്ത്രണം തുടരും.
നേരത്തെ ഡൽഹിയിലെ പ്രതിദിന കോവിഡ് കേസുകൾ 5000ത്തിൽ താഴെയെത്തിയെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. ടി.പി.ആർ 10 ശതമാനത്തിൽ നിന്നും താഴെയെത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിൽ 7,498 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10.59 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസത്തെ കണക്കുപ്രകാരം 38,315 പേരാണ് ഇനി രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.