ധൂം സ്​റ്റൈലിൽ ഇന്ധനം മോഷ്​ടിക്കാൻ ശ്രമിക്കുന്നതിനിടെ സ്​ഫോടനം

ന്യൂഡൽഹി: ഇന്ത്യൻ ഒായിൽ കോർപ്പറേഷ​​​​െൻറ പൈപ്പ്​ ലൈനിൽ നിന്ന്​ ഇന്ധനം മോഷ്​ടിക്കാൻ ശ്രമിക്കുന്നതിനിടെ സ്​ഫോടനം. കമ്പനിയുടെ ബിജ്​വാസൻ ഡിപ്പോയിൽ നിന്ന്​ പാനിപത്തിലെ റിഫൈനറിയിലേക്ക്​ ഇന്ധനമെത്തിക്കുന്ന പൈപ്പ്​ ലൈനിൽ നിന്ന്​ ഇന്ധനം മോഷ്​ടിക്കാൻ ശ്രമിക്കു​േമ്പാഴാണ്​ സ്​ഫോടനമുണ്ടായത്​.

അഞ്ച്​ പേരാണ്​ മോഷണത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ്​ പൊലീസ്​ പറയുന്നത്​. ഒഴിഞ്ഞ കിടക്കുന്ന റൂമിൽ നിന്ന്​ തുരങ്കമുണ്ടാക്കി ​െഎ.ഒ.സിയുടെ പൈപ്പ്​ ലൈനിൽ നിന്ന്​ ഇന്ധനം മോഷ്​ടിക്കാനായിരുന്നു സംഘത്തി​​​​െൻറ ശ്രമം. എന്നാൽ, കഴിഞ്ഞ ദിവസം ഇവർ തുരങ്ക നിർമാണം നടത്തുന്ന റൂമിൽ സ്​ഫോടനമുണ്ടായതോടെയാണ്​ സംഭവം പുറംലോകമറിയുന്നത്​. സ്​ഫോടനം നടക്കു​േമ്പാൾ ഇവരാരും റുമിലുണ്ടായിരുന്നില്ല. ഇന്ത്യൻ ഒായിൽ കോർപ്പറേഷ​​​​െൻറ ഒായിൽ ​ൈ​പപ്പ്​ ലൈനിലേക്ക്​ തീ പടരാതിരുന്നത്​ വൻ ദുരന്തം ഒഴിവാക്കി. സംഭവത്തെ സംബന്ധിച്ച്​ അന്വേഷണം ആരംഭിച്ചതായി ഡി.സി.പി ശിവേഷ്​ സിങ്​ പറഞ്ഞു.

സ്​ഫോടനമുണ്ടായയുടൻ സമീപവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ്​ ​െഎ.ഒ.സിയുടെ പൈപ്പ്​ ലൈനിൽ നിന്ന്​ ഇന്ധനം മോഷ്​ടിക്കാനുള്ള ശ്രമമാണെന്ന്​ മനസിലായത്​. സംഭവവുമായി ബന്ധപ്പെട്ട്​ ഒരാളെ പൊലീസ്​ കസ്​റ്റഡിയിലെടുത്തതായാണ്​ വിവരം.

Tags:    
News Summary - Delhi: Mafia build a tunnel to steal oil, blow up gas pipeline-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.