ഡൽഹി: ആരോഗ്യ പ്രവർത്തകരെന്ന വ്യാജേന വനിതകളെ വിട്ട് ഭാര്യയുടെ കാമുകനെയും കുടുംബത്തെയും അപായപ്പെടുത്താൻ ശ്രമിച്ച യുവാവിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഹോംഗാർഡുമായി ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് 42 കാരനായ പ്രദീപാണ് പ്രതികരം ചെയ്യാൻ തുനിഞ്ഞത്.
ഇതിനായി അയാൾ നിയോഗിച്ചത് രണ്ട് വനിതകളെയാണ്. കോവിഡ് പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെന്ന് പരിചയപ്പെടുത്തി ഹോംഗാർഡിൻെറ വടക്കൻ ഡൽഹിയിലെ വീട്ടിെലത്തുകയായിരുന്നു സ്ത്രീകൾ. ശേഷം കോവിഡ് പ്രതിരോധ മരുന്നാണെന്ന് പറഞ്ഞ് വിഷം കലർത്തിയ പാനീയം അവർക്ക് നൽകി.
പാനീയം കുടിച്ച ഹോംഗാർഡും മൂന്ന് കുടുംബാംഗങ്ങൾക്കും അവശതയനുഭവപ്പെട്ടതിനെത്തുടർന്ന് ഉടൻ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശെത്ത സി.സി.ടി.വി ദൃശ്യങ്ങൾ അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണത്തിലാണ് സ്ത്രീകൾ പിടിയിലായത്. ചോദ്യംചെയ്യലിൽ സ്ത്രീകൾ തങ്ങൾക്ക് ക്വട്ടേഷൻ നൽകിയ വ്യക്തിയെ പറ്റി തുറന്നുപറഞ്ഞു. തൊട്ടുപിന്നാലെ പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആശുപത്രിയിലായവർ സുഖം പ്രാപിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.