ന്യൂഡൽഹി: വെസ്റ്റ് ഡൽഹിയിൽ പട്ടാപ്പകൽ സ്ത്രീയെ അയൽക്കാരൻ കുത്തികൊലപ്പെടുത്തി. ബുധനാഴ്ചയാണ് വെസ്റ്റ ് ഡൽഹിയിലെ ഖയാലാ ഏരിയയിൽ 35കാരിയായ സുനിതയെ അയൽവാസിയായ മുഹമ്മദ് ആസാദ് കുത്തികൊലപ്പെടുത്തിയത്. ഇവരുടെ ഭർത ്താവ് വീരു(41), മകൻ അക്ഷയ് എന്നിവർക്കും(18) കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ അക്ഷയും വീരുവും ചികിത്സയിലാണ്. അയൽക്കാരെ രക്ഷപ്പെടുത്തുന്നതിന് പകരം ആക്രമിക്കുന്നതിെൻറ ദൃശ്യം പകർത്തി നിൽക്കുകയാണ് നാട്ടുകാർ ചെയ്തത്.
സുനിതയും വീട്ടുടമകൂടിയായ മുഹമ്മദ് ആസാദു തമ്മിൽ വഴക്ക് ഉണ്ടായി. ഇതേതുടർന്ന് മകൻ അക്ഷയ് ആസാദിെൻറ വീടിനു മുന്നിൽ പോയി അയാളെ അസഭ്യം പറഞ്ഞു. ഇതിൽ കുപിതനായ ആസാദ് വീട്ടിൽ നിന്ന് ഇറങ്ങിവന്ന് അക്ഷയ്യെ മർദിക്കുകയായിരുന്നു. ഇത് തടയാൻ ചെന്ന സുനിതയേയും ഇയാൾ ആക്രമിച്ചു. വീടിനകത്തായിരുന്ന വീരു കൂടി ആസാദിനെ പ്രതിരോധിക്കാൻ വന്നതോടെ ഇയാൾ കത്തിയെടുത്ത് മൂന്നുപേരെയും കുത്തുകയായിരുന്നു.
അക്ഷയും ആസാദും തമ്മിൽ അടിപിടി കൂടുന്നതു മുതൽ ചുറ്റും കൂടിയ അയൽവാസികൾ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി മാറി നിൽക്കുകയാണ് ചെയ്തത്. ആസാദ് ദമ്പതികളെയും മകനെയും കുത്തിപരിക്കേൽപ്പിക്കുേമ്പാഴും ആരും തടയാനെത്തിയില്ല. പരിക്കേറ്റ് കിടന്നവരെ ആശുപത്രിയിലെത്തിക്കാനും ആദ്യം നാട്ടുകാർ മടിച്ചു. പിന്നീട് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും സുനിത മരണപ്പെട്ടിരുന്നു. വീരു- സുനിത ദമ്പതികൾക്ക് എട്ടുവയസായ മകൾ കൂടിയുണ്ട്. ആസാദിെൻറ വീടിനു സമീപം അയാളുടെ കുടുംബാംഗങ്ങളുടെ മുന്നിൽ വെച്ചാണ് കൊലപാതകം നടന്നത്. സുനിത മരിച്ചെന്ന് ഉറപ്പായതോടെ അക്രമി ആയുധവുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.