ഡൽഹി നഗരസഭ തെരഞ്ഞെടുപ്പ്​: ബി.ജെ.പി മുന്നിൽ

ന്യൂഡൽഹി: ഡൽഹി നഗരസഭ തെരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകളിൽ ബി.ജെ.പി മുന്നിൽ. സൗത്ത് ദില്ലി, നോർത്ത് ദില്ലി, ഇൗസ്റ്റ് ദില്ലി എന്നീ മൂന്ന് കോർപ്പറേഷനുകളിലും ലീഡ് ചെയ്യുന്നത് ബി.ജെ.പിയാണ്. എ.എ.പി മൂന്നിടത്തും രണ്ടാം സ്ഥാനത്ത്. കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

54 ശതമാനത്തിനടുത്ത് പോളിങ്ങാണ് രേഖെപ്പടുത്തിയത്. ഭരണകക്ഷിയായ ബി.െജ.പിയും ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിൽ ശക്തമായ ത്രികോണ മത്സരം നടന്ന രാജ്യതലസ്ഥാനത്ത് മൂന്നു കോർപറേഷനുകളിലും ബി.െജ.പി തന്നെ അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം.

അതേസമയം, ഡൽഹി നഗരസഭ തെരഞ്ഞെടുപ്പിലും വോട്ടുയന്ത്രങ്ങളിൽ കൃത്രിമം നടന്നതായി ആരോപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. പാർട്ടി ദയനീയമായി പരാജയെപ്പട്ടാൽ വോട്ടുയന്ത്രങ്ങളിൽ കൃത്രിമം നടത്തുന്നതിനെതിരെ വ്യാപക  കാമ്പയിൻ നടത്താനും കെജ്രിവാൾ പ്രവർത്തകരോട് ആഹ്വാനംചെയ്തു.

എന്നാൽ, 18 സ്ഥലങ്ങളിൽ മാത്രമാണ് വോട്ടുയന്ത്രം മാറ്റിവെക്കേണ്ടി വന്നതെന്നും ഇതു സംവിധാനത്തിൻറ വിജയമാണെന്നും തെരഞ്ഞെടുപ്പ് കമീഷണർ എസ്.കെ. ശ്രീവാസ്തവ വ്യക്തമാക്കി. 2012ലാണ് ഡൽഹി നഗരസഭ വിഭജിച്ച് മൂന്ന് കോർപറേഷനുകളാക്കിയത്. അന്ന് ബി.ജെ.പി 138ഉം കോൺഗ്രസ് 77ഉം, ബി.എസ്.പി 15 സീറ്റുകളുമാണ് നേടിയത്.

Tags:    
News Summary - delhi mcd election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.