ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബി.എസ്.പിയിൽ ചേർന്ന എം.എൽ.എക്കെതിരെ ആക്രമണം. ബുധനാഴ്ച രാത്രിയാണ് ആക്രമണ മുണ്ടായത്. ബാദാർപുരിൽ നിന്നുള്ള നാരായൺ ദത്ത് ശർമ്മയാണ് ആക്രമണത്തിനിരയായത്.
തെരഞ്ഞെടുപ്പ് യോഗം കഴിഞ്ഞ് മടങ്ങും വഴി 10 അംഗ സംഘം അദ്ദേഹത്തിൻെറ വാഹനം തടഞ്ഞുനിർത്തുകയും ഗ്ലാസുകൾ അടിച്ച് തകർക്കുകയായിരുന്നു. എം.എൽ.എക്ക് പരിക്കേറ്റു.
ആക്രമണത്തിൽ കാറിൻെറ വിൻഡ്ഷീൽഡ്, ബോണറ്റ് എന്നിവ തകർന്നു. തെരഞ്ഞെടുപ്പ് എതിരാളികളാണ് ആക്രമണം നടത്തിയതെന്ന് നാരായൺ ദത്ത് ആരോപിച്ചു. കോൺഗ്രസ് വിട്ട് എ.എ.പിയിലെത്തിയ രാം സിങ് നേതാജിയാണ് ബാദാർപൂരിൽ നിന്നുള്ള ആം ആദ്മി പാർട്ടി സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.