ന്യൂഡൽഹി: സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ പരിധിയിലെ ഹോട്ടലുകളിൽ മാംസവിതരണത്തിന് 'ഹലാൽ', 'ഝട്ക' ബോർഡുകൾ പ്രദർശിപ്പിക്കൽ നിർബന്ധമാക്കാൻ പോകുന്നു. ഇതുസംബന്ധിച്ച് സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ നടപടിക്രമം തയാറാക്കി. വിഷയം ചർച്ച ചെയാൻ പ്രത്യേക മീറ്റിങ്ങും കൂടിയിരുന്നു. ബി.ജെ.പിയാണ് സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഭരിക്കുന്നത്.
'ഹലാൽ' (ഇസ്ലാം-ജൂത മതവിശ്വാസ പ്രകാരം മൃഗങ്ങളെ കശാപ്പ് ചെയ്യുന്ന രീതി), 'ഝട്ക' ( ഹിന്ദു-സിഖ്-ക്രൈസ്തവ മതവിശ്വാസ പ്രകാരമുള്ള കശാപ്പ് രീതി) അറിയിപ്പുകൾ ഉപഭോക്താക്കൾ കാണുംവിധം ശരിയായി വെക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഹിന്ദു-സിഖ് മതവിശ്വാസ പ്രകാരം 'ഹലാൽ' വിഭവം കഴിക്കുന്നത് നിഷിദ്ധമാണെന്നും അതുകൊണ്ട് ഉപഭോക്താക്കൾ തെറ്റിദ്ധരിക്കാതിരിക്കാൻ നിർബന്ധമായും ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും ബോർഡുകൾ സ്ഥാപിക്കണമെന്നും കൗൺസിലിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.
എന്നാൽ, കോർപറേഷെൻറ പുതിയ നീക്കത്തെ വ്യാപാരികൾ സ്വാഗതം ചെയ്തില്ല. മറ്റു പ്രശ്നങ്ങൾ വഴിതിരിച്ചു വിടാനാണ് ഈ തീരുമാനമെന്ന് വ്യാപാരി സംഘടന പ്രതിനിധികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.