ന്യൂഡല്‍ഹി: പൗരത്വ സമരത്തിെൻറ പേരില്‍ ഡല്‍ഹി പൊലീസ് വേട്ടയാടുന്ന മുസ്ലിം ആക്ടിവിസ്റ്റുകള്‍ക്കും സ്ത്രീകള്‍ക്കും രാജ്യത്തെ പ്രമുഖരായ 1100 സ്ത്രീ പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
ജനസംഖ്യ പട്ടികക്കും പൗരത്വ പട്ടികക്കും ഭരണഘടനാ വിരുദ്ധമായ പൗരത്വ നിയമത്തിനുമെതിരെ സമാധാനപരമായി സമരം നടത്തുകയായിരുന്നവര്ക്കെതിരായ ഡല്‍ഹി പൊലീസ് നടപടിയെ ആക്ടിവിസ്റ്റുകളും അക്കാദമിക വിചക്ഷണരും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും നാടക പ്രവര്‍ത്തകരും അഭിഭാഷകരും സിനിമ പ്രവര്‍ത്തകരും വിദ്യാര്‍ഥി നേതാക്കളും അടങ്ങുന്നവര്‍ സംയുക്ത പ്രസ്താവനയില്‍ അപലപിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ നിര്‍ദേശ പ്രകാരമാണ് കോവിഡ് ലോക്ഡൗണിെൻറ മറവില്‍ ഡല്‍ഹി പൊലീസ് വേട്ടയാടുന്നതെന്ന് പ്രസ്താവന കുറ്റപ്പെടുത്തി.
ഡല്‍ഹി വര്‍ഗീയാക്രമണത്തെ പൗരത്വ സമരവുമായി ബന്ധിപ്പിക്കുന്നത് തള്ളിക്കളഞ്ഞ പ്രസ്താവനയിൽ, ബി.ജെ.പി നേതാവ് അനുരാഗ് ഠാക്കുര്‍, കപില്‍ മിശ്ര, പര്‍വേഷ് വര്‍മ, എന്നിവരടക്കമുള്ള കലാപത്തിെൻറ യഥാര്‍ഥ ഗൂഢാലോചകരെ പിടികൂടാന്‍ ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു. ഡല്‍ഹി വര്ഗീയാക്രമണവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്ത മുഴുവനാളുകളുടെയും പേരുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും രാഷ്ട്രീയ തടവുകാരെ മോചിപ്പിച്ച് അവര്‍ക്കെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സമാധാനപരമായ സമരത്തിെൻറ മുന്‍നിരയിലുണ്ടായിരുന്ന മൂന്നു വനിത പ്രവര്‍ത്തകരായ ഗുലിഫ് ഷാ, സഫൂറ സര്‍ഗാര്‍, ഇശ്റത്ത് ജഹാന് എന്നിവരുടെ കാര്യം പ്രസ്താവനയിൽ പ്രത്യേകം എടുത്തുപറഞ്ഞു.
വലതുപക്ഷത്തിെൻറ നുണപ്രചാരണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമിടയില്‍ രാജ്യമൊട്ടുക്കും 200 ശാഹീന്‍ബാഗുകള്‍ സൃഷ്ടിച്ച ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് പ്രവർത്തകർ അഭിവാദ്യമര്‍പ്പിച്ചു. വര്‍ഗീയകലാപം നേരിടുന്നതില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സാധാരണക്കാരായ മനുഷ്യര്‍ കാണിച്ച ധീരതയെ അഭിനന്ദിക്കുകയും ചെയ്തു. മേധ പട്കര്‍, ആനിരാജ, ഫാറ നഖ്വി, ശബ്നം ഹശ്മി, സോണി സോറി, ടീസ്റ്റ സെറ്റല്‍വാദ്, കവിത ശ്രീവാസ്തവ, സോയ ഹസന്, മീന കന്തസ്വാമി, ഗത ഹരിഹരന്, പമേല ഫിലിപ്പോസ്, അപര്‍ണ സെന്‍, വാണി സുബ്രഹ്മണ്യന് തുടങ്ങി 1100 പേരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.