ന്യൂഡൽഹി: ഉമർ ഖാലിദിെൻറ പ്രസംഗം വളച്ചൊടിച്ച് ന്യൂസ് 18 ചാനലും റിപ്പബ്ലിക് ടി.വിയും നൽകിയ വാർത്തയാണ് ഡൽഹി പൊലീസ് അദ്ദേഹത്തിനെതിരെ യു.എ.പി.എ ചുമത്താൻ കാരണമെന്ന് അഭിഭാഷകൻ അഡ്വ. തൃദീപ് പയസ് ഡൽഹി കോടതിയിൽ ബോധിപ്പിച്ചു. െഎക്യവും സൗഹാർദവും ആഹ്വാനംചെയ്ത ഭാഗം മുറിച്ചുമാറ്റിയാണ് ചാനലുകൾ കാണിച്ചത്. ബി.ജെ.പി നേതാവ് അമിത് മാളവ്യയുടെ ട്വീറ്റിൽ നിന്നാണ് ഉമർ ഖാലിദിെൻറ പ്രസംഗം എടുത്തതെന്നാണ് റിപ്പബ്ലിക് ടി.വി അറിയിച്ചതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
പൗരത്വസമരത്തിൽ പെങ്കടുത്തതിന് ഡൽഹി വംശീയാക്രമണത്തിൽ പ്രതിചേർത്ത് യു.എ.പി.എ ചുമത്തിയ ഉമർ ഖാലിദിെൻറ ജാമ്യാപേക്ഷയിലെ തുടർവാദം സെപ്റ്റംബർ മൂന്നിനും ആറിനും തുടരും. വംശീയാതിക്രമവുമായി ബന്ധപ്പെട്ട ഒരു സ്ഥലത്തും ഉമർ ഉണ്ടായിരുന്നില്ലെന്നും അങ്ങനെ സ്ഥാപിക്കാൻ ഡൽഹി പൊലീസ് കള്ളക്കഥകൾ മെനഞ്ഞതാണെന്നും അഭിഭാഷകൻ േബാധിപ്പിച്ചു. മുൻ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ സന്ദർശനവേളയിൽ കലാപമുണ്ടാക്കാൻ ജനുവരിയിൽ ഗൂഢാലോചന നടത്തി എന്നാണ് ഡൽഹി പൊലീസ് പറയുന്നത്.
എന്നാൽ 2020 ഫെബ്രുവരി 11നാണ് ട്രംപിെൻറ സന്ദർശനം കേന്ദ്ര വിദേശ മന്ത്രാലയം പ്രഖ്യാപിക്കുന്നത്. ജനുവരിയിൽ വിദേശ മന്ത്രാലയം പോലുമറിയാത്ത ട്രംപിെൻറ പര്യടനം ഉമർ ഖാലിദ് എങ്ങനെ അറിഞ്ഞു? ഉമർ ഖാലിദിെൻറയും ആം ആദ്മി പാർട്ടി നേതാവ് താഹിർ ഹുസൈെൻറയും യുനൈറ്റഡ് എഗൻസ്റ്റ് ഹെയ്റ്റ് നേതാവ് ഖാലിദ് സൈഫിയുടെയും മൊഴികൾ ചേർത്തുവെച്ച് അവരെ കുരുക്കാൻ നുണ പറയുകയാണ് ഡൽഹി പൊലീസ് ചെയ്തതെന്നും അഭിഭാഷകൻ കുറ്റപ്പെടുത്തി. അടിസ്ഥാനമില്ലാത്ത വാദങ്ങൾ ആധാരമാക്കി ഉമർ ഖാലിദിനെ അഴികൾക്കുള്ളിൽതന്നെ നിർത്താൻ പറ്റില്ലെന്ന് ഖജൂരിഖാസിലെ കലാപക്കേസ് ജാമ്യവിധിയിൽ ഡൽഹി കോടതി വിധിച്ചതാണെന്നും പയസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.