ഫെയർവെൽ പാർട്ടി ദുരന്തമായി; ഡാൻസ് ചെയ്യുന്നതിനിടെ പൊലീസുകാരന് ദാരുണാന്ത്യം

ന്യൂ ഡൽഹി: ഡൽഹി സ്റ്റേഷൻ ഹൗസിലെ ഫെയർവെൽ പാർട്ടിയിൽ നൃത്തം ചെയ്യുന്നതിനിടെ മരണപ്പെട്ട് പൊലീസ് ഹെഡ് കോൺസ്റ്റ്ബിൾ. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. നോർത്ത് ഡൽഹിയിലെ രൂപ് നഗർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ഫെയർവെൽ പാർട്ടിക്കിടെയിലായിരുന്നു മരണം നടന്നത്.

മരണപ്പെട്ട രവി കുമാർ ഉത്തർപ്രദേശിലെ ഭാഗ്പാട് സ്വദേശിയാണ്. 2010ലാണ് അദ്ദേഹം ഡൽഹി പൊലീസിൽ ചാർജെടുക്കുന്നത്. രൂപ് നഗർ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ട്രാൻസ്ഫർ ലഭിച്ച് പോകുന്നത് സംബന്ധിച്ച് നടത്തിയ പാർട്ടിയായിരുന്നു ബുധനാഴ്ച നടന്നത്. ഇതിനിടെ നൃത്തം ചെയ്യുകയായിരുന്ന രവി കുമാർ  നെഞ്ച് വേദനയെടുത്ത് വീഴുകയായിരുന്നു. ഉടനെ തന്നെ അദ്ദേഹത്തെ ബാരാ ഹിന്ദു റാവോ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിക്കുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളിൽ രവികുമാർ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.


Tags:    
News Summary - delhi police constable died during a farewell party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.