ന്യൂഡൽഹി: ഡൽഹിയിലെ ആപ് സർക്കാർ തെരുവിൽ സ്ഥാപിച്ച കാമറകൾ ഡൽഹി പൊലീസ് തകർക്കുന്ന ദൃശ്യം പുറത്ത്. തെരുവിൽ അ ഴിഞ്ഞാടുന്ന അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാകുന്നതിനിടെ യാണ് മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യം പുറത്ത് വന്നത്. തങ്ങൾ കാമറ തകർക്കുന്നതിൻെറ ദൃശ്യം കാഴ്ചക്കാർ പകർത്തുന്നുണ്ടെന്ന് അറിഞ്ഞ പൊലീസുകാർ പിൻവാങ്ങുന്നതും പുറത്ത് വന്ന വീഡിയോയിൽ കാണാം.
അക്രമം തടയുന്നതിനെതിരെ പൊലീസ് ഒന്നും ചെയ്യുന്നില്ലെന്ന വിമർശനം വരികയും കോടതി വരെ പൊലീസിനെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്യുന്നതിനിടെയാണ് പുതിയ ദൃശ്യം പുറത്തായത്. ഡൽഹി പൊലീസിനെയും കേന്ദ്ര ആഭ്യന്തര വകുപ്പിനെയും പ്രതിതരോധത്തിലാക്കിയിരിക്കുകയാണ് പുറത്ത് വന്ന ദൃശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.