രാഹുൽ ഗാന്ധിയുടെ അയോഗ്യത; ഡൽഹിയിൽ കോൺഗ്രസ് സത്യഗ്രഹത്തിന് അനുമതി നിഷേധിച്ചു

ഡല്‍ഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് ഡൽഹി രാജ്ഘട്ടിൽ നടത്താനിരുന്ന കോൺഗ്രസ് സത്യഗ്രഹത്തിന് പൊലീസ് അനുമതി നിഷേധിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിന് സർക്കാർ അനുവദിക്കുന്നില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ പറഞ്ഞു.

പ്രതിഷേധങ്ങളെ നിഷേധിക്കുന്നത് മോദി സർക്കാറിന്‍റെ സ്ഥിരം ശൈലിയായി മാറിയിരിക്കുകയാണ്.  അനുമതി നിഷേധിച്ചെങ്കിലും സത്യഗ്രഹ സമരവുമായി മുന്നോട്ട് പോകുമെന്ന് കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് രാവിലെ പത്ത് മണി മുതലാണ് സത്യഗ്രഹം ആരംഭിക്കാനിരുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾ സത്യഗ്രഹത്തിൽ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. മറ്റ് പ്രതിപക്ഷ പാർട്ടികളും സത്യഗ്രഹത്തിൽ പങ്കെടുക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നത്.

തിങ്കളാഴ്ച മുതൽ മറ്റ് പ്രതിഷേധങ്ങൾക്കും കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ചയോടെ രാഹുൽ ഗാന്ധിക്കെതിരായ വിധിക്കെതിരെ കോൺഗ്രസ് അപ്പീൽ നൽകും.

Tags:    
News Summary - Delhi Police deny permission to Congress for sit-in protest at Raj Ghat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.