ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത ശ്രീനഗറിൽ നിന്നുള്ള ദമ്പതികളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ദമ്പതികൾ രാജ്യത്ത് ചാവേർ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്നാണ് പൊലീസ് പറയുന്നത്. ജഹൻസൈബ് സാമി, ഭാര്യ ഹിന ബാഷിർ ബീഗ് എന്നിവരെയാണ് ഞായറാഴ്ച ഒാക്‍ല ജാമിഅ നഗറിൽ നിന്ന് ഡൽഹി പൊലീസ് സ്പെഷൽ സെൽ കസ്റ്റഡിയിലെടുത്തത്.
ദമ്പതികളുടെ മൊബൈൽ അടക്കമുള്ളവ പൊലീസ് പിടിച്ചെടുത്തു. ഇരുവർക്കും ഐ.എസ്.ഐ.എസ് ബന്ധമുണ്ടെന്ന് ഡെപ്യൂട്ടി കമീഷണർ പ്രമോദ് സിങ് ഖുശ്വാല പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകൾ നിരീക്ഷിച്ചാണ് ഇവരെ പിന്തുടർന്നതെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരത്തിന് പ്രചോദിപ്പിക്കുന്ന തരത്തിൽ ദമ്പതികൾ സാമൂഹിക മാധ്യമങ്ങളിലും മറ്റും ഇടപെടൽ നടത്തി. തോക്കുകളും സ്ഫോടക വസ്തുക്കളും സംഘടിപ്പിക്കാൻ ജഹൻസൈബ് സാമി ശ്രമിച്ചിരുന്നതായും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.