ന്യൂഡൽഹി: ഡൽഹി ജന്തർ മന്ദറിൽ വർഗീയ മുദ്രാവാക്യം മുഴക്കിയവർക്കെതിരെ കേസെടുത്തതായി ഡൽഹി െപാലീസ്. ഞായറാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം.
ജയ് ശ്രീറാം മുഴക്കിയെത്തിയവർ മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. വൈറലായതോടെ വിഡിയോയിലുള്ളവർക്കെതിരെ കോന്നൗട്ട് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
കൊളോണിയൽ കാലഘട്ടത്തിലെ നിയമങ്ങൾക്കെതിരെ ഡൽഹിയിലെ ജന്ദർ മന്തിറിൽ പ്രതിഷേധവുമായി എത്തിയവരാണ് വർഗീയ മുദ്രാവാക്യം വിളിച്ചത്.
ബി.ജെ.പി നേതാവ് അശ്വനി ഉപാധ്യായയാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാൽ വിഡിയോയിൽ കാണുന്നവരുമായി യാതൊരു ബന്ധവുമില്ലെന്ന് സമൂഹമാധ്യമങ്ങളിൽ അശ്വിനി പങ്കുവെച്ച വിഡിയോയിൽ പറയുന്നു.
ഡൽഹി പൊലീസിന് അശ്വിനി അയച്ച കത്തിൽ താൻ ഉച്ച 12 മണിക്ക് പ്രതിഷേധ സ്ഥലത്ത് എത്തിയതായും ഒരു മണിക്കൂറിന് ശേഷം ആൾക്കൂട്ടം കൂടിയതോടെ അവിടെനിന്ന് മടങ്ങിയെന്നും പറയുന്നു. തന്റെ പേര് പ്രചരിക്കുന്ന വിഡിയോയുമായി കൂട്ടിച്ചേർത്ത് അപകീർത്തിപ്പെടുത്തുകയാണെന്നും അശ്വിനി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.