ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ ​െകജ്​രിവാൾ വീട്ടുതടങ്കലിൽ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ ​െകജ്​രിവാളിനെ പൊലീസ്​ വീട്ടു തടങ്കലിലാക്കിയിരിക്കുകയാണെന്ന്​ ആം ആദ്​മി പാർട്ടി. സമരം നയിക്കുന്ന കർഷകരെ സന്ദർശിച്ചതിനെ തുടർന്ന്​ കെജ്​രിവാളിനെ പൊലീസ്​ വീട്ടു തടങ്കലിൽ ആക്കുകയായിരുന്നു.

മുഖ്യമന്ത്രിയെ വീട്ടിൽ നിന്ന്​ പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല. അദ്ദേഹത്തെ സന്ദർശിക്കാൻ ശ്രമിച്ചവരെ പൊലീസ്​ മർദിച്ചതായും 'ആപ്​' അറിയിച്ചു.

സിൻഗു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരെ കെജ്​രിവാൾ സന്ദർശിച്ചതിനെ തുടർന്നാണ്​ പൊലീസി​െൻറ നടപടി. 

Tags:    
News Summary - Delhi Police has put CM Arvind Kejriwal under house arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.