ന്യൂഡല്‍ഹി: ശനിയാഴ്ച റമദാന് വ്രതാരംഭം തുടങ്ങുന്ന ഡല്‍ഹിയില്‍ പല പള്ളികളിലും നേര ിെട്ടത്തി ബാങ്ക് വിളി തടഞ്ഞ പൊലീസ് നടപടി വിവാദമായി. ലഫ്റ്റനൻറ് ഗവർണര്‍ ബാങ്ക് വ ിളി നിരോധിെച്ചന്ന് അവകാശപ്പെട്ടായിരുന്നു നടപടി. സമൂഹ മാധ്യമങ്ങളും മുസ്ലിം നേതാക്കളും പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഇങ്ങനെ ഉത്തരവില്ലെന്ന് പൊലീസ് തിരുത്തി.
പ്രേംനഗര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ ബാങ്ക് വിളി നിരോധിച്ച പരാതി വന്നപ്പോഴാണ് മുസ്ലിംകള് ന്യൂനപക്ഷമായ പല പ്രദേശങ്ങളിലും നിരോധനം ഏര്‍പ്പെടുത്തിയ വിവരം പുറത്തുവന്നതെന്ന് അഖിലേന്ത്യാ മുസ്ലിം മജ്ലിസെ മുശാവറ അധ്യക്ഷന്‍ നവൈദ് ഹാമിദ് അറിയിച്ചു.
നോമ്പുകാലത്ത് ഇഫ്താറും അത്താഴവുമെല്ലാം ബാങ്കിനെ ആശ്രയിച്ചാണെന്ന് അറിയിച്ചപ്പോള്‍ പരാതി ലഫ്റ്റനൻറ് ഗവര്‍ണറെ അറിയിക്കാനായിരുന്നു പൊലീസ് നിർദേശം. അംഗീകരിക്കാനാവില്ലെന്ന് മുസ്ലിംകൾ അറിയിച്ചപ്പോഴാണ് ഇത്തരമൊരു നിര്‍ദേശം നല്‍കരുതെന്ന് പൊലീസ് സ്റ്റേഷനുകളിലേക്ക് അറിയിപ്പ് പോയതെന്ന് നവൈദ് ഹാമിദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.