ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് ബാധിച്ച് 54 കാരനായ പൊലീസുകാരൻ മരിച്ചു. ഡൽഹി പൊലീസ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടറാണ് മരിച്ചത്. ഡൽഹി കമല മാർക്കറ്റ് പരിസരത്തെ ക്രൈം ബ്രാഞ്ച് ഓഫിസിൽ ഫിംഗർ പ്രിൻറ് ബ്യൂറോയിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. മുൻ പട്ടാളക്കാരനായ ഇദ്ദേഹം 2014 നവംബർ ഒന്നിനാണ് ഡൽഹി പൊലീസ് ജോലിയിൽ പ്രവേശിച്ചത്.
മേയ് 26ന് കടുത്ത ചുമയും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് എ.എസ്.പിയെ ലേഡി ഹാർഡിങ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മേയ് 28നാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ആർമി ബേസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച വൈകിട്ട് മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഡൽഹിയിൽ രണ്ടാമത്തെ പൊലീസുകാരനാണ് കോവിഡ് ബാധിച്ച് മരിക്കുന്നത്. നേരത്തേ ഭാരത് നഗർ പൊലീസ് സ്റ്റേഷനിലെ 31 കാരനായ ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.