representative image

പുസ്തകം കൊണ്ടുവരാതിരുന്ന വിദ്യാർഥിയെ മർദിച്ച അധ്യാപകനെതിരെ കേസെടുത്തു

ഡൽഹി: സ്‌കൂളിൽ ഹിന്ദി പുസ്തകം കൊണ്ടുവരാത്തതിന്റെ പേരിൽ ആറാം ക്ലാസ് വിദ്യാർഥിയെ മർദിച്ചതിന് അധ്യാപകനെതിരെ ഡൽഹി പോലീസ് കേസെടുത്തു. ദയാൽപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സർക്കാർ സ്കൂൾ അധ്യാപകനായ സാദുൽ ഹസനെതിരെയാണ് കേസെടുത്തത്.

ഹിന്ദി പുസ്തകം കൊണ്ടുവരാത്തതിന് തന്റെ 11 വയസ്സുള്ള മകൻ അർബാസിനെ അധ്യാപകൻ മർദ്ദിച്ചതായും ആഗസ്റ്റ് ആറിന് മകന്റെ നില വഷളായതിനെ തുടർന്നാണ് പോലീസിൽ പരാതിപ്പെടാൻ തീരുമാനിച്ചതെന്നും കുട്ടിയുടെ പിതാവ് മുഹമ്മദ് റംജാൻ പറഞ്ഞു. അർബാസ് ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ ചികിത്സയിലാണ്.

പുസ്തകം കൊണ്ടുവന്നിട്ടില്ലെന്ന് പറഞ്ഞ വിദ്യാർഥിയോട് അധ്യാപകൻ ക്ലാസ് മുറിയിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും തുടർന്ന് വഴി തടഞ്ഞ് തല്ലുകയും കഴുത്ത് ഞെരിക്കുകയും ചെയ്തെന്നാണ് ആരോപണം.

അർബാസ് മൊഴി നൽകാൻ കഴിയുന്ന അവസ്ഥയിലല്ലെന്നും അതിനാൽ മകനെ തല്ലിയ അധ്യാപകനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും വിദ്യാർഥിയുടെ പിതാവ് ആവശ്യപ്പെട്ടു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

Tags:    
News Summary - Delhi Police registered case against teacher for allegedly beating student for not bringing Hindi book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.