ചീഫ്​ സെക്രട്ടറിയെ മർദിച്ച കേസ്:​ മുഖ്യമന്ത്രിയുടെ വസതിയിൽ ഡൽഹി പൊലീസി​െൻറ പരിശോധന

ന്യുഡൽഹി: ആം ആദ്​മി പാർട്ടി എം.എൽ.എമാർ ചീഫ്​ സെക്രട്ടറി​െയ മർദിച്ചുവെന്ന കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളി​​​​െൻറ സിവിൽ ലൈൻസി​ലെ വസതിയിൽ ​െപാലീസ്​ പരിശോധന നടത്തി. പി.ഡബ്ല്യു.ഡിയിൽ നിന്ന്​ സംഭവത്തി​​​​െൻറ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്താൻ സാധിക്കാതിരുന്നതോടെയാണ്​ മുഖ്യമന്ത്രിയുടെ വസതിയിൽ ​െപാലീസ്​ പരിശോധന സംഘടിപ്പിച്ചത്​.

മുഖ്യമന്ത്രിയു​െട വസതിയിൽ നടന്ന യോഗത്തിനിടെ എം.എൽ.എമാരായ അമാനത്തുല്ല ഖാനും പ്രകാശ്​ ജർവാളും മർദിച്ചുവെന്നാണ്​ ചീഫ്​ സെക്രട്ടറി പൊലീസിൽ പരാതി നൽകിയത്​. സംഭവത്തിൽ രണ്ട്​ എം.എൽ.എമാ​െരയും പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. 

ആദ്യമായാണ്​ ഡൽഹി ​െപാലീസ്​ മുഖ്യമന്ത്രിയുടെ വസതിയിൽ പരിശോധന നടത്തുന്നത്​. കേസന്വേഷണത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾക്ക്​ വളരെ പ്രധാന്യമുള്ളതിനാലാണ്​ മുഖ്യമന്ത്രിയുടെ വസതിയിൽ പരിശോധന നടത്താൻ തീരുമാനിച്ചത്​.   നോർത്​ ഡിസ്​ട്രിക്​ട്​ അഡീഷണൽ ഡി.സി.പി ഹരേന്ദ്ര സിങ്ങും ഡൽഹി ​െപാലീസ്​ കമീഷണർ അമൂല്യ പട്​​നായിക്കും തമ്മിൽ നിരവധി തവണ കൂിടക്കാഴ്​ച നടത്തിയാണ്​ പരിശോധന നടത്താൻ തീരുമാനമായത്​.  

നോർത്​ ഡിസ്​ട്രി്ക്​ടിലെ എല്ലാ പൊലീസ്​ സ്​റ്റേഷനുകളിൽ നിന്നുമായി 150 ഒാളം പൊലീസുകാരാണ്​ പരിശോധനക്കായി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്​. 

പി.ഡബ്ല്യു.ഡിയിൽ വസതിയുടെ പ്രധാന ഗേറ്റിൽ നിന്നുള്ള ദൃശ്യങ്ങൾ മാത്രമാണുള്ളത്​. ആ ദൃശ്യങ്ങളിൽ  ചീഫ്​ സെക്രട്ടറി അൻഷു പ്രകാശ്​ വസതിയിലേക്ക്​ പ്രവേശിക്കുന്നതും പുറത്തു പോകുന്നതും മാത്രമേയുള്ളൂ. ദൃശ്യങ്ങൾ ലഭിച്ചാൽ അവ പരിശോധിച്ച്​ പ്രകാശി​​​​െൻറ അവസ്​ഥ എങ്ങനെയായിരുന്നുവെന്ന്​ മനസിലാക്കാമെന്നും പൊലീസ്​ പറയുന്നു. 
 

Tags:    
News Summary - Delhi Police searches Chief Minister’s residence -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.