ന്യൂഡൽഹി: പൗരത്വ പ്രക്ഷോഭങ്ങൾക്ക് നേരെ നടത്തിയ അതിക്രമങ്ങളുടെ പേരിൽ ഡൽഹി പൊലീസ് വ്യാപക വിമർശനം ഏറ്റുവാങ്ങുമ ്പോഴും പൊലീസിനെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രകോപനം സൃഷ്ടിക്കാനുള്ള എന്തൊക്കെ ശ്രമങ്ങൾ ഉണ്ടായാലും ശാന്തരായി തുടരണമെന്ന് അമിത് ഷാ ഞായറാഴ്ച പറഞ്ഞു.
പ്രകോപനവും വിദ്വേഷവും സൃഷ്ടിക്കാനുള്ള എന്തൊക്കെ ശ്രമങ്ങളുണ്ടായാലും ഡൽഹി പൊലീസ് ശാന്തരായി നിലകൊള്ളുന്നത് തുടരണം. അതേസമയം, നിയമലംഘകരിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം നൽകാൻ ഉറച്ച കരങ്ങളോടെ തയാറായി നിൽക്കണം -ഡൽഹി പൊലീസ് സംഘടിപ്പിച്ച ചടങ്ങിൽ അമിത് ഷാ പറഞ്ഞു.
ഇത് സർദാർ പട്ടേൽ നൽകിയ നിർദേശമാണെന്നും നിരവധി സാഹചര്യങ്ങളിൽ ഡൽഹി പൊലീസ് ഇപ്രകാരം പ്രവർത്തിച്ചിട്ടുണ്ടെന്നും ഷാ പറഞ്ഞു.
ജാമിഅ മില്ലിയ്യ സർവകലാശാലയിലെ പൊലീസ് അതിക്രമത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നത് ചർച്ചയാവുമ്പോഴാണ് പൊലീസിന് പൂർണപിന്തുണ നൽകിക്കൊണ്ട് അമിത് ഷായുടെ പ്രസ്താവന. കേന്ദ്ര ആഭ്യന്തര വകുപ്പിന്‍റെ നിയന്ത്രണത്തിന് കീഴിൽ വരുന്നതാണ് ഡൽഹി പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.