സ്വപ്​ന ചൗധരിയുടെ പാട്ടിന്​ ചുവടുവെച്ച്​ വനിതാ പൊലീസുകാർ; വീഡിയോ വൈറൽ

ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിൽ പല വീഡിയോകളും റെക്കോർഡ്​ കാഴ്​ചക്കാരുമായി മു​േന്നറാറുണ്ട്​. ഇപ്പോൾ ഡൽഹിയിൽ ന ിന്നുള്ള അത്തരമൊരു വീഡിയോയാണ്​ തരംഗമാവുന്നത്​. ഗായിക സ്വപ്​ന ചൗധരിയുടെ ഗാനത്തിന്​ ഐ.പി.എസ്​ ഉദ്യോഗസ്ഥ ഉൾപ ്പടെയുള്ള വനിത പൊലീസുകാർ നൃത്തം ചെയ്യുന്ന വീഡിയോയാണ്​ വൈറലാവുന്നത്​.

ഡൽഹിയിൽ പൊലീസ്​ അസോസിയേഷൻ പരിപാടിക്കിടെയാണ്​ വനിതാ പൊലീസുകാരുടെ വൈറൽ നൃത്തം അരങ്ങേറിയത്​. സ്​റ്റേജിൽ 'തേരി ആഗയാ കാ യോ കജോൾ' എന്ന പാട്ട്​ ആരംഭിച്ചതും നൃത്തവുമായി പൊലീസുകാർ സ്​റ്റേജിലേക്ക്​ എത്തുകയായിരുന്നു. ആദ്യം ഒന്ന്​ രണ്ട്​ പേർ മാത്രമായിരുന്നു നൃത്തം ചെയ്യാനായി എത്തിയതെങ്കിലും പിന്നീട്​ ഐ.പി.എസ്​ ഉദ്യോഗസ്ഥ ഉൾപ്പടെയുള്ളവർ സ്​റ്റേജിലേക്ക്​ കയറി.

Tags:    
News Summary - Delhi Policewomen, IPS Officer Shake A Leg To Sapna Choudhary Song-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.