ന്യൂഡൽഹി: വായു മലനീകരണം മൂലം മൂന്നു ദിവസത്തേക്കു കൂടി സ്കൂളുകൾക്ക് അവധി നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ്കെജ്രിവാൾ. വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. നിർമാണ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അഞ്ചു ദിവസത്തേക്ക് നിരോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. വായു മലിനീകരണത്തിനെതിരെ നടപടി കൈക്കൊള്ളാനായി ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
റോഡുകളിൽ വെള്ളം തളിക്കുകയും മാലിന്യങ്ങൾ കത്തിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യും.
പത്തു ദിവസത്തേക്ക് ബദാർപൂർ താപനിലയം അടച്ചിടാനും ഡീസൽ ജനറേറ്ററുകൾ നിരോധിക്കാനും തീരുമാനിച്ചു.
രാവിലെ എട്ടുമണിക്കും 200 മീറ്ററിൽ കൂടുതൽ കാഴ്ച ലഭിക്കാത്തവിധം പുക മൂടിയ അന്തരീക്ഷമായിരുന്നു ഡൽഹിയിൽ.
ഹൃദയത്തിനും ശ്വാസകോശത്തിനും അപകടമുണ്ടാക്കുന്ന പൊടിപടലങ്ങൾ ഒരു ക്യുബിക് മീറ്ററിൽ 700 മൈക്രോ ഗ്രാം എന്ന നിലയിലാണുള്ളത്. ലോകാരോഗ്യ സംഘടന നിർേദശിക്കുന്ന പരിധിയേക്കാൾ 70 മടങ്ങ് കൂടുതലാണ് ഇത്.
എന്നാൽ വാഹനങ്ങൾ നിയന്ത്രിച്ചതു കൊണ്ട് മാത്രം മലിനീകരണം തടയാനാവില്ല. ഇതിനായി മറ്റു സംസ്ഥാനങ്ങൾകൂടി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായു മലിനീകരണത്തിനെതിരെ സർക്കാർ ഉടൻ നടപടി കൈക്കൊള്ളണമെന്നാവശ്യെപ്പട്ട് നൂറുകണക്കിനാളുകൾ ജന്തർ മന്ദിറിൽ പ്രതിേഷധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.