ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണത്തിന് ഇന്നും ശമനമില്ല. മലിനീകരണം നിലവിൽ സുരക്ഷാ പരിധിയുടെ 20 മടങ്ങ് വർധിച്ചിരിക്കുകയാണ്. മലിനവായു ശ്വസിച്ച് ജനങ്ങൾക്ക് ശ്വാസ സംബന്ധമായ പ്രശ്നങ്ങളും അനുഭവപ്പെടുന്നുണ്ട്.
പുകമഞ്ഞുമൂലം കാഴ്ച തടസപ്പെട്ടതിനാൽ റോഡിൽ വാഹനങ്ങൾ കുറവാണ്. എന്നാൽ കാറ്റിെൻറ വേഗത കൂടിയതിനാൽ ഞായറാഴ്ചയിലേതിനേക്കാൾ വായു ഗുണനിലവാരം അൽപ്പം മെച്ചപ്പെട്ടിട്ടുണ്ട്. ദീപാവലിയോടനുബന്ധിച്ച് അന്തരീക്ഷം കൂടുതൽ മോശമാകാൻ ഇടയുണ്ടെന്നാണ് അധികൃതരുെട മുന്നറിയിപ്പ്. പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിച്ചാൽ അത് അന്തരീക്ഷത്തെ കൂടുതൽ മോശമാക്കുമെന്നാണ് നിഗമനം.
പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ കൊയ്ത്തു കഴിഞ്ഞ വയലുകളിൽ ചവറ് കത്തിക്കുന്നതും പടക്കം പൊട്ടിക്കുന്നതും മൂലമുണ്ടാകുന്ന പുകയും പൊടിപടലങ്ങളുമാണ് ഡൽഹിയിലെത്തുന്നത്. വർഷങ്ങളായി ഇതിന് പരിഹാരം കാണാൻ സർക്കാറുകൾക്കായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.