ന്യൂഡൽഹി: അധികാര തർക്കത്തിൽ സുപ്രീംകോടതിയിൽ അനുകൂലവിധി നേടിയതിന് പിന്നാലെ സഹകരണം തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ലഫ്. ഗവർണർ അനിൽ ബൈജാലിെന സന്ദർശിച്ചു. കൂടിക്കാഴ്ചയിൽ ഡൽഹിയുടെ വികസനത്തിനും നല്ല ഭരണത്തിനും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് അനിൽ ബൈജാൽ ഉറപ്പുനൽകി. എന്നാൽ, സേവന വകുപ്പ് ആം ആദ്മി പാർട്ടി (ആപ്) സർക്കാറിന് വിട്ടുകൊടുക്കാൻ അദ്ദേഹം തയാറായില്ല. 2015ലെ ആഭ്യന്തര വകുപ്പിെൻറ വിജ്ഞാപനം സുപ്രീംകോടതി റദ്ദാക്കിയിട്ടില്ലെന്ന് കാണിച്ചാണ് ലഫ്. ഗവർണറുടെ നടപടി.
ഭൂമി, പൊലീസ്, ക്രമസമാധാനം എന്നീ വിഷയങ്ങളിൽ ഒഴികെ മന്ത്രിസഭയുടെ ഉപദേശങ്ങൾക്ക് അനുസൃതമായാണ് ലഫ്. ഗവർണർ പ്രവർത്തിക്കേണ്ടത് എന്ന വിധി കെജ്രിവാൾ ലഫ്. ഗവർണറെ ഒാർമിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരം മന്ത്രിസഭ ചേർന്ന് തീരുമാനിച്ച ഉേദ്യാഗസ്ഥരുടെ സ്ഥലംമാറ്റം ലഫ്. ഗവർണർ കാണാതെ നടപ്പാക്കാൻ സേവന വകുപ്പ് വിസമ്മതിച്ചിരുന്നു. അതേസമയം, വീട്ടുപടിക്കൽ റേഷൻ എത്തിക്കുന്ന പദ്ധതി ലഫ്. ഗവർണറുടെ അനുമതിതേടാതെ മുന്നോട്ടു കൊണ്ടുപോകാൻ ആപ് സർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഫയലിൽ വെള്ളിയാഴ്ച മുഖ്യമന്ത്രി ഒപ്പിട്ടു.
പദ്ധതി ഉടൻ ആരംഭിക്കാൻ ഭക്ഷ്യവകുപ്പിന് നിർദേശം നൽകി. സർക്കാറിെൻറ അഭിമാനപദ്ധതി ലഫ്. ഗവർണർ അനുമതി നൽകാത്തതിനെ തുടർന്ന് മരവിച്ച് കിടക്കുകയായിരുന്നു. ജാതി സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ് തുടങ്ങി 40ഒാളം സർക്കാർ സേവനങ്ങളും വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതികളും ലഫ്. ഗവർണറുടെ ഉടക്കുമൂലം നടന്നിരുന്നില്ല. കഴിഞ്ഞവർഷം നവംബറിൽ സമർപ്പിച്ച പദ്ധതി ചില മാറ്റങ്ങൾ വരുത്താൻ ലഫ്. ഗവർണർ ആവശ്യപ്പെട്ടു.
മാറ്റം വരുത്തി മാർച്ചിൽ വീണ്ടും പദ്ധതി സമർപ്പിച്ചെങ്കിലും അനുമതി നൽകാതെ നീട്ടിക്കൊണ്ടുപോയി. ഒാൺലൈൻ വഴി അപേക്ഷിച്ചാൽ ചെറിയ തുക ഇൗടാക്കി വീട്ടിൽ സർട്ടിഫിക്കറ്റുകളടക്കം വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതായിരുന്നു പദ്ധതി. ഡൽഹിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് തെരുവുകളിൽ സി.സി.ടി.വി സ്ഥാപിക്കാനുള്ള തീരുമാനവും പൊതുഗതാഗതം മെച്ചപ്പെടുത്താൻ കൂടുതൽ ബസ് വാങ്ങാനുള്ള പദ്ധതിയും ലഫ്. ഗവർണർ നീട്ടിക്കൊണ്ടുപോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.