പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ് ഡല്‍ഹി; ചികിത്സയില്‍ 6,731 പേര്‍

ന്യൂഡല്‍ഹി: പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഡല്‍ഹിയില്‍ 500ലും കുറവ്. 414 പേര്‍ക്കാണ് 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. മാര്‍ച്ച് 15ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന രോഗികളുടെ എണ്ണമാണിത്. 77,694 സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണിത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.53 ശതമാനമായാണ് കുറഞ്ഞത്. അതേസമയം, 60 കോവിഡ് മരണങ്ങളും ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 24,557 ആയി.

1683 പേര്‍ രോഗമുക്തരാകുകയും ചെയ്തു. 97.81 ശതമാനമാണ് രോഗമുക്തി നിരക്ക്. മാര്‍ച്ച് 18ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 6,731 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

കോവിഡ് രണ്ടാം തരംഗം ഡല്‍ഹിയില്‍ ഏറെ ദുരിതം വിതച്ചതിനാല്‍ ഇതിനേക്കാള്‍ തീവ്രമായിരിക്കും മൂന്നാം തരംഗമെന്ന വിദഗ്ധരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് സര്‍ക്കാര്‍. ഐ.സി.യു കിടക്കകളും മരുന്ന് വിതരണവും വര്‍ധിപ്പിക്കുമെന്നും, 37000 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്ന കാര്യം മുന്നില്‍ കണ്ടാണ് പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

Tags:    
News Summary - Delhi records lowest daily covid count since March 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.