ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന വംശീയാതിക്രമവുമായി ബന്ധപ്പെട്ട കേസുകളിൽ കോടതിയിൽ ഹാജരാകേണ്ട അഭിഭാഷകരുടെ, പൊലീസ് മുന്നോട്ടുവെച്ച പാനൽ ഡൽഹി മന്ത്രിസഭ തള്ളി. ഡൽഹി പൊലീസ് നിർദേശിച്ച അഭിഭാഷകർക്ക് അനുമതി നൽകണമെന്നുള്ള ലഫ്. ഗവർണർ അനിൽ ബൈജലിെൻറ നിർദേശമാണ് മന്ത്രിസഭായോഗം തള്ളിയത്.
ഡൽഹി പൊലീസ് സമർപ്പിച്ച പേരുകൾ വിമർശനമുയരാൻ സാധ്യതയുണ്ടെന്നും അന്വേഷണത്തിലെ സുതാര്യത ചോദ്യം ചെയ്യപ്പെട്ടേക്കുമെന്നും വിലയിരുത്തിയാണ് പട്ടിക തള്ളാൻ മന്ത്രിസഭ തീരുമാനിച്ചത്.
കേസ് അന്വേഷണവും പ്രോസിക്യൂഷൻ നടപടികളും സുതാര്യവും സ്വതന്ത്രവുമായി നടക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രിസഭായോഗം സംസ്ഥാന ആഭ്യന്തര വകുപ്പിനോട് അഭിഭാഷക പാനൽ തയാറാക്കാൻ നിർദേശിച്ചിട്ടുണ്ട്.
വംശീയാതിക്രമ സമയത്തെ പൊലീസിെൻറ ഇടപെടലും തുടർന്നുള്ള അന്വേഷണവും ഏറെ വിമർശനമുയർന്നിരുന്നുവെന്നും അഭിഭാഷക പാനലിലും ഇത്തരം പ്രശ്നങ്ങൾ തുടരാൻ സാധ്യതയുണ്ടെന്നും മന്ത്രിസഭ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.