ഡൽഹി കലാപം: ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗം പരാമർശിക്കാതെ കുറ്റപത്രം

ന്യൂഡൽഹി: ഡല്‍ഹി കലാപക്കേസില്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബി.ജെ.പി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളെപ്പറ്റി പരാമര്‍ശമില്ല.

ഡിസംബര്‍ 31 മുതല്‍ ഫെബ്രുവരി 25 വരെ നടന്ന വിവിധ സംഭവങ്ങളെപ്പറ്റി കുറ്റപത്രത്തില്‍ വിശദമായി പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും കപില്‍ മിശ്ര അടക്കമുള്ള നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെ കാര്യം പുർണമായി ഒഴിവാക്കിയിരിക്കുകയാണ്​. അതേസമയം, പ്രക്ഷോഭകരുടെയും ജാമിഅ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെയും ശഹീന്‍ബാഗ് പ്രതിഷേധക്കാരുടെയും വിശദമായ വിവരങ്ങള്‍ ഉൾപ്പെടുത്തിയിട്ടുമുണ്ട്​.


പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ട്വിറ്ററിലും മറ്റും വിദ്വേഷം പരത്തിയിരുന്ന കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ മൗജ്പുര്‍ പ്രദേശത്ത് ഫെബ്രുവരി 23ന് റാലി നടന്നിരുന്നു. ‘പൗരത്വ ഭേദഗതി നിയമത്തിന് എതിരെ സമരം ചെയ്യുന്നവരെ പൊലീസ്​ റോഡിൽ നിന്ന്​ മാറ്റിയില്ലെങ്കിൽ ബാക്കി ഞങ്ങൾ നോക്കും’ എന്നാണ്​ കപിൽ മിശ്ര അന്ന്​ ആഹ്വാനം ചെയ്​തത്​.

ഇതേ തുടർന്നാണ് ഡൽഹിയിൽ സമാധാനപരമായി നടന്നിരുന്ന പ്രതിഷേധം രക്തച്ചൊരിച്ചിലേക്ക് മാറിയത്. ശഹീൻബാഗ് മാതൃകയിൽ സ്ത്രീകളുടെ പ്രതിഷേധം നടന്ന ജാഫ്രാബാദി​​​െൻറ അടുത്താണ്​ കപിലി​​​െൻറ നേതൃത്വത്തിൽ സി.എ.എ അനുകൂല റാലി നടന്ന മൗജ്​പുർ.

കപിലി​​​െൻറ വിദ്വേഷ പരാമർശത്തെ തുടർന്നാണ്​ ഇവിടെ ഇരു വിഭാഗക്കാരും തമ്മിൽ കല്ലേറുണ്ടായത്​. പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 50 ഓളം പേര്‍ കൊല്ലപ്പെടുകയും ചെയ്തു. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ ഡല്‍ഹി ഹൈകോടതി പിന്നീട് രൂക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നു. കപില്‍ മിശ്ര, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ്മ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ നിർദേശിക്കുകയും ചെയ്തിരുന്നു.

ഒരു കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ജസ്​റ്റിസ്​ എസ്. മുരളീധര്‍ കേന്ദ്രമന്ത്രിയടക്കം നാല് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറാകാത്തതിന്​ പൊലീസിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നു. തൊട്ടുപിന്നാലെ അദ്ദേഹത്തിന്​ സ്ഥലംമാറ്റം ലഭിച്ചതും ഏറെ വിവാദമായി. കലാപക്കേസില്‍ പൊലീസ് ഇതുവരെ 783 പ്രഥമ വിവര റിപ്പോര്‍ട്ടുകളും 70 കുറ്റപത്രങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഇവയിലെല്ലാം സി.എ.എ വിരുദ്ധ പ്രക്ഷോഭകർക്കെതിരായ പരാമർശങ്ങൾ മാത്രമാണുള്ളതെന്ന്​ എൻ.ഡി.ടി.വി റിപ്പോർട്ട്​ ചെയ്യുന്നു. രേഖകൾ സമർപ്പിക്കാനുള്ള 90 ദിവസ കാലാവധി ഉടൻ അവസാനിക്കുമെന്നതിനാൽ ഇനിയും കുറ്റപത്രങ്ങൾ സമർപ്പിക്കപ്പെടാനിടയുണ്ട്​.

Tags:    
News Summary - Delhi Riots Chargesheet Skips Hate Speeches By BJP Leaders -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.