ന്യൂഡൽഹി: ഗതാഗതക്കുരുക്കിനും അന്തരീക്ഷ മലിനീകരണത്തിനും പരിഹാരം കാണാൻ ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ തുടങ്ങിയ നഗരങ്ങളിൽ നടപ്പാക്കിയതുപോലെ തിരക്കേറിയ സമയങ്ങളിൽ നിരത്തുകളിൽ നികുതി ഏർപ്പെടുത്താനുള്ള നീക്കവുമായി ഡൽഹി സർക്കാർ. രാവിലെ എട്ടുമണി മുതൽ 10 മണിവരെയും വൈകുന്നേരം 5.30 മുതൽ 7.30 വരെയും ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത 13 പാതകളിൽ പ്രവേശിക്കുന്ന വാഹനങ്ങൾക്കാണ് ‘തിരക്ക് നികുതി’ ഏർപ്പെടുത്താൻ ഡൽഹി സർക്കാർ പദ്ധതി തയറാക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മലിനീകരണം ഉണ്ടാക്കാത്ത വാഹനങ്ങളും നികുതിയിൽനിന്ന് ഒഴിവാക്കിയേക്കുമെന്ന് സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.