ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിൽ സ്കൂളുകള്‍ക്ക് ശീതകാല അവധി നേരത്തെയാക്കി. നവംബർ ഒമ്പതു മുതൽ 18വരെയാണ് അവധി പ്രഖ്യാപിച്ചത്. ഡിസംബര്‍- ജനുവരിയില്‍ ഉണ്ടാവാറുള്ള ശീതകാല അവധി നേരത്തെയാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.
ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ മലിനീകരണം വീണ്ടും രൂക്ഷമാകാൻ സാധ്യതയുണ്ട്. ഇതുകൂടി മുന്നിൽകണ്ടാണ് സംസ്ഥാന സർക്കാറിന്റെ നടപടി. മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് നിലവിൽ ക്ലാസുകൾ ഓൺലൈനിലേക്ക് മാറിയിരുന്നു.
ഒരാഴ്ചയായി ഡൽഹിയിലെ അന്തരീക്ഷ വായു ഗുണ നിലാവര സൂചിക ഏറ്റവും മോശം അളവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആപ്പ് അടിസ്ഥാനത്തിലുള്ള ടാക്സി വാഹനങ്ങൾ ഡൽഹിയിൽ പ്രവേശിക്കുന്നതിന് സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നവംബർ 13 മുതൽ 20 വരെ സ്വകാര്യ വാഹനങ്ങളും നിരത്തിൽ ഇറക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്തും.
രജിസ്ട്രേഷന് നമ്പറുകളുടെ അടിസ്ഥാനത്തില്‍ ഒറ്റ, ഇരട്ട അക്ക നമ്പറുകൾ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിലെ നിരത്തിൽ ഇറക്കാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.