ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിനിടെ പുതിയ ശ്മശാനങ്ങൾ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ്. നിലവിലുള്ള ശ്മശാനങ്ങൾ എല്ലാം നിറഞ്ഞു കവിഞ്ഞു. എങ്ങും ഒഴിവില്ലാത്ത സാഹചര്യമാണ്. ഊഴം കാത്ത് മൃതദേഹങ്ങൾ മണിക്കൂറുകളോളമാണ് റോഡിൽ കിടക്കേണ്ടി വരുന്നത്.
ജീവിച്ചിരിക്കുന്ന സമയത്ത് അവർക്കാവശ്യമായ ചികിത്സയോ മരുന്നോ നൽകാൻ ഭരണകൂടങ്ങൾക്കായില്ല. ശ്വാസം മുട്ടിയാണ് പലരും മരിച്ച് വീണത്. അവരുടെ മരണാനന്തര ചടങ്ങുകളെങ്കിലും നീതിപൂർവമായി നടത്തണം. അതിന് നിലവിലുള്ള ശ്മശാനങ്ങൾ മതിയാകില്ല. പുതിയവക്കായി ഭൂമികണ്ടെത്തുകയാണ് വേണ്ടത്.
പ്രാദേശിക ഭരണകൂടങ്ങളോടെല്ലാം പുതിയ സ്ഥലം കണ്ടെത്തി തരാൻ പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. കൊറോണ ബാധ മൂലം തലസ്ഥാനത്ത് വ്യാഴാഴ്ച മാത്രം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത് 395 മരണങ്ങളാണ്. കോവിഡ് റിപ്പോർട്ട് ചെയ്തതിന് ശേഷമുള്ള ഏറ്റവും ഉയർന്ന മരണമാണിത്. പോസിറ്റീവിറ്റി നിരക്ക് 32.82 ശതമാനമായി ഉയരുകയും ചെയ്തു. തുടർച്ചയായ എട്ടാം ദിവസവും 300 ൽ അധികം മരണങ്ങളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്.
അതിനിടയിൽ തലസ്ഥാനത്ത് അടിയന്തരമായി രാഷ്ട്രപതി ഭരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി എം.എൽ.എ ഷുഹൈബ് ഇക്ബാൽ കോടതിയെ സമീപിച്ചു. ഡൽഹിയിലെ നിലവിലെ സാഹചര്യം എന്നെ കരയിക്കുന്നു, ഈ ഒരു അവസ്ഥ കാണുന്നത് തന്നെ വേദനാജനകമാണ്. ഓക്സിജനോ മരുന്നോ കിട്ടാനില്ല. കോവിഡ് ബാധിച്ച എെൻറ സുഹൃത്തിെൻറ അവസ്ഥ മോശമാണ്. അദ്ദേഹത്തിന് വേണ്ടി ഓക്സിജന് അന്വേഷിച്ചെങ്കിലും കിട്ടാനില്ല. വെൻറിലേറ്ററും കോവിഡ് ചികിത്സക്കുള്ള റെംഡെസിവർ മരുന്നും എവിെട നിന്ന് കിട്ടുമെന്ന് പോലും അറിയില്ല. ഞാൻ തളർന്ന് പോകുന്നു, ഒരു എം.എൽ.എ ആയി ഇരിക്കുന്നതിൽ ഇപ്പോൾ ലജ്ജിക്കുന്നു. മനുഷ്യർ അതിഭീകരമായ ദുരിതം അനുഭവിക്കുന്ന ഈ വേളയിൽ ഒരാളെ പോലും സഹായിക്കാൻ എനിക്കാകുന്നില്ല. ഇക്കാര്യങ്ങൾ ഉന്നയിച്ചാണ് രാഷ്ട്രപതി ഭരണം വേണമെന്നാവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.