'എം.എൽ.എയുടെ മകൻ' സ്റ്റിക്കർ പതിച്ച കാർ; ഡൽഹിയിൽ വിവാദം

ന്യൂഡൽഹി: 'എം.എൽ.എയുടെ മകൻ' എന്ന സ്റ്റിക്കർ പതിപ്പിച്ച കാറിനെ ചൊല്ലി ഡൽഹിയിൽ വിവാദം. നിയമസഭ സ്പീക്കറുടെ മകന്‍റെ കാറിലാണ് സ്റ്റിക്കർ പതിപ്പിച്ചതെന്ന് ശിരോമണി അകാലി ദൾ എം.എൽ.എ മജീന്ദർ സിങ് സിർസ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ, ഇത് നിഷേധിച്ച് സ്പീക്കർ റാം നിവാസ് ഗോയൽ രംഗത്തെത്തിയതോടെയാണ് വിവാദം ഉടലെടുത്തത്.

സംഭവത്തിൽ മജീന്ദർ സിങ് സിർസക്കെതിരേ സ്പീക്കർ റാം നിവാസ് ഗോയൽ അപകീർത്തി നോട്ടീസ് നൽകി. എം.എൽ.എ മാപ്പ് പറയണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് സിർസക്കെതിരേ അപകീർത്തി നോട്ടീസ് നൽകിയത്.

Tags:    
News Summary - Delhi Speaker Threatens To Sue Akali Lawmaker Over "Son of MLA" Sticker -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.