ന്യൂഡൽഹി: ഡൽഹി വഖഫ് ബോർഡിൽ ചെയർമാനായിരിക്കെ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തിങ്കളാഴ്ച ഹാജരാകാൻ എ.എ.പി എം.എൽ.എ അമാനത്തുല്ല ഖാന് ഇ.ഡി നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം മൊഴി രേഖപ്പെടുത്താനാണ് അമാനത്തുല്ല ഖാനോട് ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടത്.
ഇ.ഡി നൽകിയ പരാതിയിൽ ഡൽഹി റോസ് അവന്യൂ കോടതി അമാനത്തുല്ല ഖാന് ജാമ്യം അനുവദിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ നോട്ടീസ്. 15,000 രൂപയുടെ വ്യക്തിഗത ബോണ്ടും അത്രയും തുകയുടെ ജാമ്യവും ചുമത്തിയാണ് കോടതി ജാമ്യം അനുവദിച്ചത്.
അതേസമയം അമാനത്തുല്ല ഖാനെതിരായുള്ള കേസ് വ്യാജമാണെന്നും ഇ.ഡി കെട്ടിച്ചമച്ചതാണെന്നും പാർട്ടി അദ്ദേഹത്തിനൊപ്പമാണെന്നും എ.എ.പി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി നേരത്തെ പറഞ്ഞിരുന്നു.
വഖഫ് ബോര്‍ഡ് ചെയര്‍മാനെന്ന നിലയില്‍ 35 ഓളം പേരെ റിക്രൂട്ട് ചെയ്തുവെന്നാണ് അമാനത്തുല്ല ഖാനെതിരെയുള്ള കേസ് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.