ന്യൂഡൽഹി: ഡല്‍ഹിയില്‍ സ്വന്തമായി വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഡല്‍ഹി ബോര്‍ഡ് ഓഫ് സ്കൂള്‍ എജ്യുക്കേഷന്‍ (ഡി.ബി.എസ്.ഇ) രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡല്‍ഹിയില്‍ 2700 ഓളം സ്കൂളുകൾ ഉണ്ട്. അതിൽ 1,000 എണ്ണം സര്‍ക്കാർ മേഖലയിലും 1700 എണ്ണം സ്വകാര്യ മേലയിലുമാണ്. മുഴുവൻ സര്‍ക്കാര്‍ സ്കൂളുകളും ഭൂരിഭാഗം സ്വകാര്യ സ്കൂളുകളും നിലവിൽ സി.ബി.എസ്.ഇ സിലബസിലാണ് പ്രവർത്തിക്കുന്നത്.
2021-22 അധ്യയന വര്‍ഷം മുതൽ മുഴുവൻ സർക്കാർ സ്കൂളുകളും ഡല്‍ഹി ബോര്‍ഡ് ഓഫ് സ്കൂള്‍ എജ്യുക്കേഷനിേലക്ക് മാറും. 20 മുതല്‍ 25 ശതമാനം സ്വകാര്യ സ്കൂളുകളും അടുത്ത വർഷം പുതിയ ബോര്‍ഡിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ചു വര്‍ഷത്തിനുള്ളില്‍ എല്ലാ സ്കൂളുകളും ഡി.ബി.എസ്.ഇയിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെജ്രിവാള് പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.