ന്യൂഡൽഹി: വടക്കൻ ഡൽഹിയിൽ ഒറ്റക്കു താമസിക്കുന്ന മധ്യവയസ്കയെ വീട്ടിൽ ബലാത്സംഗം ചെയ്ത് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയനിലയിൽ കണ്ടെത്തി. ഗുലാബി ബാഗിനടുത്ത് ച െറിയ ചായക്കട നടത്തുകയായിരുന്ന അവിവാഹിതയായ 55കാരിയെയാണ് വീട്ടിൽ അതിഗുരുതര നിലയിൽ അബോധാവസ്ഥയിൽ നാട്ടുകാർ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കൃത്യം നടത്തിയ അയൽക്കാരനായ ധരംരാജിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. ചായക്കടയിൽ സ്ത്രീയുടെ സഹായികൂടിയായിരുന്നു ധരംരാജ്. പണത്തിെൻറ പേരിൽ ഇരുവരും വെള്ളിയാഴ്ച വഴക്കടിക്കുകയും മുഖത്ത് സ്ത്രീ തുപ്പിയതായും ധരംരാജ് പൊലീസിൽ മൊഴിനൽകി.
ഇതിനു പ്രതികാരമായാണ് ധരംരാജ് രാത്രി വീട്ടിൽ അതിക്രമിച്ചുകയറി കൊലനടത്തിയതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.