ന്യൂഡൽഹി:. കോവിഡ് ബാധിതനായ പിതാവ് ഡൽഹിയിലെ സർക്കാർ ആശുപത്രിയിൽ കൃത്യസമയത്ത് ചികിത്സ കിട്ടാതെ മരിച്ചതായി ആരോപിച്ച് യുവതി രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് അമർപ്രീത് കൗർ തൻെറ ദുരനുഭവം വിവരിച്ചത്.
വ്യാഴാഴ്ച രാവിലെ കൗർ ആദ്യം ഇങ്ങനെ കുറിച്ചു ‘പിതാവിന് നന്നായി പനിക്കുന്നുണ്ട്. അദ്ദേഹത്തിനെ ആശുപത്രിയിലേക്ക് മാറ്റേണ്ടതുണ്ട്. ഞാൻ ലോക്നായക് ജയ്പ്രകാശ് നാരായൺ (എൽ.എൻ.ജെ.പി) ആശുപത്രിയുടെ മുമ്പിൽ നിൽക്കുകയാണ്. എന്നാൽ അവർ അച്ഛനെ ഇവിടെ പ്രവേശിപ്പിക്കുന്നില്ല. കൊറോണയോടൊപ്പം കഠിനമായ പനിയും ശ്വാസതടസവും അദ്ദേഹത്തിന് അനുഭവപ്പെടുന്നുണ്ട്. സഹായം കൂടാതെ അദ്ദേഹം അതിജീവിക്കില്ല. ദയവുചെയ്ത് സഹായിക്കൂ’. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ, എം.എൽ.എ രാഘവ് ഛദ്ധ എന്നിവരെ മെൻഷൻ ചെയ്തായിരുന്നു അവരുടെ പോസ്റ്റ്.
My dad is having high fever. We need to shift him to hospital. I am standing outside LNJP Delhi & they are not taking him in. He is having corona, high fever and breathing problem. He won't survive without help. Pls help @raghav_chadha @ArvindKejriwal @SatyendarJain
— Amarpreet (@amar_hrhelpdesk) June 4, 2020
എന്നാൽ ഒരുമണിക്കൂറിന് ശേഷം പിതാവിൻെറ മരണവാർത്ത അവർ തന്നെ ട്വീറ്റ് ചെയ്ത് പുറംലോകത്തെ അറിയിച്ചു. ‘പിതാവ് മരിച്ചു. സർക്കാർ ഞങ്ങളെ തോൽപിച്ചു കളഞ്ഞു’ സാമൂഹിക പ്രവർത്തക കൂടിയായ കൗർ ട്വീറ്റ് ചെയ്തു. ആരോപണം നിഷേധിച്ച എൽ.എൻ.ജെ.പി ആശുപത്രി അധികൃതർ രോഗിയെ മരിച്ചനിലയിലാണ് കൊണ്ടുവന്നതെന്ന് പറഞ്ഞു. മരിച്ച 68കാരന് ആസ്മ ബാധിതൻ കൂടിയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
He is no more. The govt failed us. https://t.co/uFJef9JxSA
— Amarpreet (@amar_hrhelpdesk) June 4, 2020
ജൂൺ ഒന്നിന് സർ ഗംഗ റാം ആശുപത്രിയിൽ നിന്നും കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹം ഹോം ക്വാറൻറീനിലായിരുന്നു. അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നുവെന്ന് ആശുപത്രി ഉദ്യോഗസ്ഥൻ പറഞ്ഞു.
രോഗിയെ രാവിലെ 7.10നും 7.30നും ഇടയിലാണ് ആശുപത്രിയിലെത്തിച്ചതെന്നും അദ്ദേഹത്തെ ഡോക്ടർ പരിശോധിക്കുകയും ചെയ്തതായി ആശുപത്രി അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. കൗറിൻെറ ആദ്യ ട്വീറ്റ് രാവിലെ 8.05നായിരുന്നുവെന്നും എന്നാൽ 7.30ന് അവരുടെ പിതാവ് മരിച്ചുവെന്നും പ്രസ്താവനയിൽ അവർ വിശദീകരിക്കുന്നു. കൗറിൻെറ സുഹൃത്തുക്കളിൽ ഒരാളാണ് അവരുടെ അക്കൗണ്ടിലൂടെ വിവരമറിയിച്ചതെന്ന് കൗറിൻെറ ഭർത്താവ് മൻദീപ് സിങ് പറഞ്ഞു.
‘അവർ ആശുപത്രിയിൽ മരിച്ച നിലയിലാണ് കൊണ്ടുവന്നതെന്ന് പറയുന്നു. എന്നാൽ അവർ അച്ഛനെ ഒന്ന് പരിശോധിക്കാൻ തയാറായോ. നിങ്ങൾ ഗംഗാ റാം ആശുപത്രിയിലേക്ക് പോകൂ എന്നായിരുന്നു ആശുപത്രി ജീവനക്കാർ പറഞ്ഞുകൊണ്ടിരുന്നത്. നഷ്ടം ഞങ്ങൾക്കാണല്ലോ’ കൗറിൻെറ ഭർത്താവ് മൻദീപ് സിങ് ആശുപത്രി അധികൃതരുടെ വാദം നിഷേധിച്ചു. മൂന്ന് നാല് സർക്കാർ സ്വകാര്യ ആശുപത്രിയിൽ സമീപിച്ച ശേഷം എൽ.എൻ.ജെ.പിയിൽ കിടക്ക ഒഴിവുണ്ടെന്ന് കേട്ടായിരുന്നു കുടുംബം രോഗിയെ ആശുപത്രിയിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.