ഡൽഹി വനിത കമ്മീഷൻ അധ്യക്ഷയെ എ.എ.പി രാജ്യസഭ എം.പിയായി നാമനിർദേശം ചെയ്തു

ന്യൂഡൽഹി: ഡൽഹി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാളിനെ രാജ്യ സഭ എം.പിസ്ഥാനത്തേക്ക് എ.എ.പി നാമനിർദേശം ചെയ്തു. ജനുവരി 19നാണ് രാജ്യസഭ തെരഞ്ഞെടുപ്പ്

സഞ്ജയ് സിങ്, എൻ.ഡി. ഗുപ്ത എന്നീ നേതാക്കളെയും എ.എ.പി രണ്ടാംതവണയും രാജ്യസഭ എം.പി സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തു.എ.എ.പിയുടെ രാഷ്ട്രീയകാര്യ കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്.

സ്വാതി മാലിവാളിനെ ആദ്യമായാണ് രാജ്യസഭ എം.പി സ്ഥാനത്തേക്ക് നാമനിർദേശം ചെയ്യുന്നത്. തുടർച്ചയായി രണ്ടാംതവണയും സഞ്ജയ് സിങ്ങിനെയും എൻ.ഡി. ഗുപ്തയെയും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യാൻ പാർട്ടി തീരുമാനിച്ചതായും എ.എ.പി അറിയിച്ചു.

2015ലാണ് സ്വാതി മാലിവാൾ ഡൽഹി വനിത കമ്മീഷൻ അധ്യക്ഷയായത്. പിന്നീട് കാലാവധി നീട്ടിനൽകുകയായിരുന്നു. വനിത കമ്മീഷൻ അധ്യക്ഷയാകുന്നതിന് മുമ്പ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഉപദേശകയായും പ്രവർത്തിച്ചിരുന്നു. 

Tags:    
News Summary - Delhi Women's Panel Chief Swati Maliwal Nominated To Rajya Sabha By AAP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.