ന്യൂഡൽഹി: രാജ്യത്ത് പക്ഷിപനി ബാധിച്ച് ആദ്യ മരണം റിേപ്പാർട്ട് ചെയ്തു. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്ന 11 കാരനാണ് മരിച്ചത്. ഹരിയാന സ്വദേശിയാണ് കുട്ടി.
രാജ്യത്ത് മനുഷ്യരിൽ ആദ്യമായാണ് പക്ഷിപനി സ്ഥിരീകരിക്കുന്നത്. ആദ്യമരണവും ഇതുതന്നെ. എച്ച് ൈഫവ് എൻ വൺ, ഏവിയൻ ഇൻഫ്ലുവൻസ എന്നീ പേരുകളിലും പക്ഷിപനി അറിയപ്പെടും.
കുട്ടിക്ക് കോവിഡ് പോസിറ്റീവാകുകയും നെഗറ്റീവാകുകയും ചെയ്തിരുന്നു. ജൂലൈ രണ്ടിനാണ് ഹരിയാന സ്വദേശിയായ സുശീലിനെ ന്യൂമോണിയ, ലുക്കീമിയ തുടങ്ങിയവ ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാമ്പിൾ പരിശോധനയിൽ കുട്ടിക്ക് പക്ഷിപനിയാണെന്ന് സ്ഥിരീകരിച്ചിരുന്നു. കുട്ടിയുമായി സമ്പർക്കം പുലർത്തിയ ഒരു ആശുപത്രി ജീവനക്കാർ നിരീക്ഷണത്തിൽ കഴിയുകയാണ്.
പക്ഷിപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സംഘം ഹരിയാനയിലെ സുശീലിന്‍റെ ഗ്രാമത്തിലെത്തി പരിേശാധനകൾ വ്യാപിപ്പിച്ചു.
ഹരിയാനയിൽ ഈ വർഷം ആദ്യം പതിനായിരകണക്കിന് പക്ഷികൾക്ക് പക്ഷിപനി സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നിരവധി വളർത്തു പക്ഷികൾക്ക് രോഗം സ്ഥിരീകരിക്കുകയും ഇവ ചാവുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.