കോവിഡ്​ ലംഘനം; ഡൽഹിയിൽ സദർ ബസാർ മാർക്കറ്റ്​ അടച്ചു

ന്യൂഡൽഹി: കോവിഡ്​ കേസുകൾ നൂറിൽ താഴെ എത്തിയെങ്കിലും നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കി ഡൽഹി സർക്കാർ. കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ച മാർക്കറ്റുകൾ വ്യാപാരികളുടെ എതിർപ്പ്​ മറികടന്നും അടച്ചിടുന്നത്​ തുടരുന്നു. തലസ്​ഥാന നഗരിയിലെ പ്രമുഖ മാർക്കറ്റായ സദർബസാർ കോവിഡ്​ മാനദണ്ഡം ലംഘിച്ചത്​ ചൂണ്ടിക്കാട്ടി മൂന്ന്​ ദിവസത്തേക്ക്​ അടച്ചിടാൻ സംസ്​ഥാന സർക്കാർ ഞായാറാഴ്​ച ഉത്തരവിട്ടു.


ലജ്​പത്​ മാർക്കറ്റ്​ അടച്ചിടാൻ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്​ പിന്നാലെയാണ്​ സദർ ബസാർ മാർക്കറ്റും അടച്ചിടുന്നത്​. ലോക്​ഡൗൺ ഇളവ്​ നൽകിയതിനു​ പിന്നാലെ മാർക്കറ്റുകളിൽ ആൾക്കൂട്ടം ഉണ്ടായത്​ ഡൽഹി ഹൈകോടതി വിമർ​ശിച്ചിരുന്നു. ഇതേത്തുടർന്നാണ്​ കേസുകൾ കുറഞ്ഞിട്ടും സർക്കാർ നടപടി കർശനമാക്കിയത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.