ന്യൂഡൽഹി: അതിവേഗം പടരുന്ന കോവിഡ് വകഭേദമായ െഡൽറ്റ പ്ലസിെൻറ സാന്നിധ്യം 10 സംസ്ഥാനങ്ങളിൽ. കൂടുതൽ അപകടകാരിയെന്ന് കരുതുന്ന ഈ വൈറസ് വകഭേദം ഇവിടങ്ങളിലെ 48 സാമ്പ്ളുകളിൽ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കേരളത്തിൽ പാലക്കാട്, പത്തനംതിട്ട ജില്ലകളിലായി മൂന്നു പേരിൽ െഡൽറ്റ പ്ലസ് നേരത്തെ കണ്ടെത്തിയിരുന്നു. ഡെൽറ്റ പ്ലസ് ബാധിതരായി ഇതുവരെ നാലുപേർ മരിക്കുകയും ചെയ്തു.
രണ്ടാം തരംഗത്തിന് പ്രധാന കാരണമായ െഡൽറ്റ വകഭേദത്തിെൻറ സാന്നിധ്യം രാജ്യത്ത് ചുരുങ്ങിയത് 174 ജില്ലകളിൽ ഉള്ളതായും കേന്ദ്രസർക്കാർ വെളിപ്പെടുത്തി. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് പ്രമുഖ നഗരങ്ങളിൽ െഡൽറ്റ ഉച്ചസ്ഥായിയിൽ എത്തിയത്. മാർച്ചിൽ 52 ജില്ലകളിൽ മാത്രമായിരുന്നത് ജൂൺ ആയപ്പോഴേക്ക് 174 ജില്ലകളിലേക്ക് വ്യാപിച്ചിട്ടുണ്ട്.
ജാഗ്രതയുടെ കാര്യത്തിൽ മറ്റൊരു മുന്നറിയിപ്പും ആരോഗ്യ മന്ത്രാലയം നൽകി. രാജ്യത്ത് 500ൽപരം ജില്ലകളിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിൽ താഴെയാണെങ്കിലും, രണ്ടാം തരംഗം അവസാനിച്ചെന്ന് കരുതാനാവില്ല. 75 ജില്ലകളിൽ ഇപ്പോഴും പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനു മുകളിലാണെന്ന് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ (ഐ.സി.എം.ആർ) മേധാവി ഡോ. ബൽറാം ഭാർഗവ പറഞ്ഞു.
അഞ്ചിനും 10നും ഇടയിൽ പോസിറ്റിവിറ്റി നിരക്കുള്ള 92 ജില്ലകളുണ്ട്. ആൾക്കൂട്ടം ഒഴിവാക്കി കോവിഡ് ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കുമെങ്കിൽ മൂന്നാം തരംഗം വൻപ്രശ്നമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉത്കണ്ഠപ്പെടേണ്ട കോവിഡ് വൈറസ് ജനിതക ഭേദമാണ് െഡൽറ്റ പ്ലസ് എന്ന് നേരത്തെ ആരോഗ്യ മന്ത്രാലയം വിശദീകരിച്ചിരുന്നു.
അതിജാഗ്രതക്ക് സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുമുണ്ട്. മഹാരാഷ്ട്രയിൽ 20, തമിഴ്നാട്ടിൽ ഒമ്പത്, മധ്യപ്രദേശിൽ ഏഴ് എന്ന കണക്കിൽ െഡൽറ്റ പ്ലസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, െഡൽറ്റയേക്കാൾ മാരകമാണ് െഡൽറ്റ പ്ലസ് എന്നതിന് നിലവിൽ തെളിവുകളൊന്നുമില്ലെന്ന് ദേശീയ രോഗ നിയന്ത്രണ കേന്ദ്രം (എൻ.സി.ഡി.സി) ഡയറക്ടർ ഡോ. സുജിത്കുമാർ സിങ് പറഞ്ഞു. അതിെൻറ വ്യാപനശേഷി െഡൽറ്റയെപ്പോലെ തന്നെയാണ്.
െഡൽറ്റ പ്ലസ് ബാധിതരുടെ എണ്ണം വളരെ കുറവാണെന്നിരിക്കേ കെ417എൻ എന്ന ഈ വകഭേദത്തിന് പുതിയ രൂപാന്തരം സംഭവിച്ചുവെന്ന് പറയാനും കഴിയില്ല. ഈ വകഭേദത്തിന് വാക്സിൻ എത്ര ഫലപ്രദമാണെന്ന കാര്യം ലബോറട്ടറി പരിശോധനയിലൂടെ 10 ദിവസത്തിനകം അറിയാനാവുമെന്ന് ഡോ. ഭാർഗവ പറഞ്ഞു.
അതിർത്തികളിൽ പരിശോധന കർശനമാക്കി കർണാടക
ബംഗളൂരു: കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാന അതിർത്തികളിൽ പരിശോധന കർശനമാക്കി കർണാടക. കേരളത്തിൽനിന്നും മഹാരാഷ്ട്രയിൽനിന്നും കർണാടകയിലേക്ക് വരുന്നതിന് ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് പരിശോധന കർശനമാക്കി.
വിട്ടുവീഴ്ചകളില്ലാതെ മുഴുവന്‍ യാത്രക്കാരെയും പരിശോധനക്ക് വിധേയമാക്കാനും ആര്.ടി.പി.സി.ആര് നെഗറ്റിവ് സര്ട്ടിഫിക്കറ്റില്ലാതെയെത്തുന്നവര്ക്ക് ചെക്ക്പോസ്റ്റുകള്‍ക്ക് സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളില്‍ കോവിഡ് പരിശോധന നടത്താനുള്ള സൗകര്യവുമാണ് ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.