മുംബൈ: മുന്‍കരുതലെടുത്തില്ലെങ്കില്‍ കോവിഡ് മൂന്നാം തരംഗത്തില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന ഉണ്ടാകുമെന്ന് മഹാരാഷ്ട്ര സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി കോവിഡ് ടാസ്‌ക് ഫോഴ്‌സും ആരോഗ്യ വിദഗ്ധരും. കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം സംസ്ഥാനത്ത് മൂന്നാം തരംഗം ഉയര്‍ത്തിവിട്ടേക്കുമെന്നും രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പങ്കെടുത്ത യോഗത്തില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിച്ചില്ലെങ്കില്‍ രണ്ടാം തരംഗത്തില്‍നിന്നും മുക്തമാകുന്നതിന് മുമ്പേ സംസ്ഥാനം മൂന്നാം തരംഗത്തിന്റെ പിടിയിലമര്‍ന്നേക്കും. രോഗികളുടെ എണ്ണം എട്ട് ലക്ഷം വരെ ഉയരാം, ഇതില്‍ 10 ശതമാനം കുട്ടികളായിരിക്കും.
സീറോ സര്‍വേക്കും പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനും മുന്‍ഗണന നല്‍കണമെന്നും വിദഗ്ധര്‍ ആവശ്യപ്പെട്ടു.
ഇതേതുടര്‍ന്ന്, ആവശ്യത്തിന് മരുന്നുകളും മറ്റു ഉപകരണങ്ങളും ശേഖരിക്കാനും ഉള്‍നാടുകളെ കൂടുതല്‍ ശ്രദ്ധിക്കാനും ആരോഗ്യ സംവിധാനങ്ങള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
ഡി.ആര്‍.ഡി.ഒ അവതരിപ്പിച്ച മരുന്നിനെ ചെറുത്തുനില്‍ക്കാന്‍ ശേഷിയുള്ളതാണ് കോവിഡ് വകഭേദമായ 'ഡെല്‍റ്റ'യുടെ തുടര്‍ച്ചയായ 'ഡെല്‍റ്റ പ്ലസ്' എന്നാണ് റിപ്പോര്‍ട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.